ജനനടുവിൽ ഐശ്വര്യയെ കെട്ടിപ്പിടിച്ച് ആരാധ്യ; കയ്യടിച്ച് ആരാധകർ

aishwarya-aradhya
SHARE

ആരാധ്യ നീ എന്നെ പരിപൂർണ്ണയാക്കി; സ്നേഹത്തോടെ അതിലേറെ അഭിമാനത്തോടെ ഐശ്വര്യ റായ് മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. മെറില്‍ സ്ട്രീപ് അവാര്‍ഡ്‌ ഫോര്‍ എക്സെലന്‍സ് അവാർഡ് സ്വീകരിച്ചശേഷം ഐശ്വര്യയെ വേദിയിൽവെച്ച് കെട്ടിപിടിച്ച ആരാധ്യയുടെ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്. 

വാഷിംഗ്ടന്‍ ഡിസിയില്‍ നടന്ന ചടങ്ങിൽ ഐശ്വര്യയ്ക്കൊപ്പം ആരാധ്യയും അമ്മ വൃന്ദയുമെത്തിയിരുന്നു. പുരസ്കാരമേറ്റുവാങ്ങിയ ശേഷം വേദിയിലെത്തി അമ്മയെ കെട്ടിപ്പിടിച്ചാണ് ആറുവയസുകാരി ആരാധ്യ അഭിനന്ദനങ്ങൾ അറിയിച്ചത്. ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനും ചിത്രങ്ങൾ പങ്കുവെച്ചു. ആരാധ്യാ നീ എന്നെ പരിപൂർണ്ണയാക്കിയെന്ന് ഐശ്വര്യ കുറിച്ചപ്പോൾ, പ്രൗഡ് ഹസ്ബൻഡ് എന്നാണ് അഭിഷേക് കുറിച്ചത്. 

ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യയും അഭിഷേകും ഒരുമിച്ച് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്തയും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE