ആ പ്രളയകാല പൊട്ടിക്കരച്ചിൽ പുഞ്ചിരിക്ക് വഴിമാറി; അപ്പാനിക്ക് കുഞ്ഞ് പിറന്നു

appani-sarath
SHARE

കേരളം മഹാപ്രളയത്തിന്റെ ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹായം അഭ്യർഥിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അതിൽ ൊരാളായിരുന്നു നടൻ അപ്പാനി ശരത്. ചെങ്ങന്നൂർ വെൺമണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞാണ് നടൻ ഫെയ്സ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടത്. ഷൂട്ടിങ്ങിനായി ചെന്നൈയിലായിരുന്ന അപ്പാനിക്ക് നാട്ടിലേക്കു വരാൻ കഴിയാത്ത സാഹചര്യമാണെന്നും ഭാര്യ ഒൻപതു മാസം ഗര്‍ഭിണിയാണ്, താൻ അടുത്തില്ല, അവളെ രക്ഷിക്കണമെന്നുമുള്ള വേദന അന്ന് അപ്പാനി പങ്കുവച്ചത് ആരും മറക്കില്ല. പിന്നീട് ഭാര്യ സുരക്ഷിതയാണെന്നുള്ള വിവരവും നടന്‍ ഫേസ്ബുക്കിലൂടെ തന്നെയാണ് അറിയിച്ചത്. 

ഇപ്പോഴിതാ പ്രളയ ദുരിതത്തിൽ നിന്ന് കേരളം കരകയറുമ്പോൾ ശരതും നല്ല വാർത്തയുമായി എത്തിയിരിക്കുന്നു. തനിക്കു കുഞ്ഞു പിറന്നു എന്ന സന്തോഷമാണ് അപ്പാനി ശരത് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനോടൊപ്പമുള്ള ചിത്രവും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ശരത്. അന്ന് പൊട്ടിക്കരഞ്ഞെത്തിയ ശരത് നിറചിരിയോടെ 'എന്റെ ജിവൻ' എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ രാവിലെ പത്തരയോടെയായിരുന്നു പെണ്‍കുട്ടിയുടെ ജനനം. അവന്തിക എന്നാണ് മകള്‍ക്ക് പേരിടുക എന്നും ശരത് വ്യക്തമാക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE