നിങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു; പക്ഷേ അങ്ങനെ ചെയ്യരുത്: അപേക്ഷയുമായി ടൊവീനോ

tovino-fb-post
SHARE

‘തീവണ്ടി’ അങ്ങനെ വിജയക്കെടി പാറിച്ച് കുതിക്കുമ്പോൾ ആരാധകരോടും സോഷ്യൽ ലോകത്തെ സുഹൃത്തുക്കളോടും സ്നേഹത്തിന്റെ ഭാഷയിൽ ഒരപേക്ഷയുമായി എത്തിയിരിക്കുകയാണ് ടൊവിനോ. ആദ്യ പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി ഈ വാരാന്ത്യത്തില്‍ ചിത്രത്തിന് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇനീഷ്യല്‍ ഷോകളില്‍ നിന്ന് സംഭവിച്ച ഒരു മോശം പ്രവണതയെക്കുറിച്ച് പറയുകയാണ് ടൊവീനോ തോമസ്. 

‘തീവണ്ടി എന്ന സിനിമയോടും എന്നോടും നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. പക്ഷെ ആ സിനിമയിലെ ചില രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാനിടയായി. അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങൾ മനസ്സിലാക്കുന്നു. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം; ടൊവിനോ ഫെയ്സ്ബുക്കിൽ കുറിച്ചു. 

നവാഗതനായ ഫെല്ലിനി ടി.പി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചെയിന്‍ സ്‌മോക്കര്‍ കഥാപാത്രമാണ് ടൊവീനോ െചയ്തിരിക്കുന്നത്. വിനി വിശ്വലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗൗതം ശങ്കറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. കൈലാസ് മേനോന്‍ സംഗീതം. പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Tovino-Troll2
Tovino-Troll1

ചിത്രത്തെ പുകഴ്ത്തി ട്രോളുകളും സജീവമാണ്. പുകവലി നിർത്താനുള്ള മികച്ച മാർഗങ്ങളിലെന്നായി തീവണ്ടി മാറുന്നു എന്ന കണ്ടെത്തലാണ് ചിത്രം കണ്ട ട്രോളൻമാർ മുന്നോട്ട് വയ്ക്കുന്നത്. ലിപ്പ് ലോക്ക് രംഗങ്ങളിൽ ടൊവിനോ ഉസ്താദാണെന്ന വിലയിരുത്തലുമായി മറ്റൊരു പക്ഷവും. ഏതായാലും തീവണ്ടി കുതിക്കുമെന്ന് ഉറപ്പിച്ച് കഴിഞ്ഞു ആരാധകർ.

MORE IN ENTERTAINMENT
SHOW MORE