ദുല്‍ഖര്‍ എവിടെ..? അന്ന് ആരാധകര്‍ വിളിച്ച് ഭീഷണിപ്പെടുത്തി: മഹാനടി അനുഭവം

dulquer-mahanati
SHARE

മഹാനടിയിൽ അഭിനയിച്ചതിന് ദുൽഖർ സൽമാന് നന്ദി പറഞ്ഞ് സംവിധായകൻ നാഗ് അശ്വിൻ. മഹാനടിയിൽ ജെമിനി ഗണേശനെ ദുൽഖർ അവതരിപ്പിക്കാനെത്തിയത് വലിയ ഭാഗ്യമായി. നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നു മഹാനടി. ദുൽഖർ അഭിനയിക്കാൻ സമ്മതിക്കുമോയെന്ന് സംശയിച്ചു. എന്നാൽ കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. 

മഹാനടിയുടെ പ്രമോ പുറത്തിറക്കിയപ്പോൾ ദുൽഖർ എവിടെയെന്ന് ചോദിച്ച് ആരാധകർ ബഹളമായിരുന്നു. അവർ ഏറെ കാത്തിരുന്ന ചിത്രമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രമോയിലും ദുൽഖറെ കാണാതിരുന്നതോടെ അവരുടെ ക്ഷമ നശിച്ചു. ഒരു ഘട്ടത്തിൽ പി ആർ ടീമിലുള്ളവരെ ആരാധകർ ദുർഖർ എവിടെയെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി. 

ഇത് ദുൽഖറിനോട് പറഞ്ഞപ്പോൾ നിങ്ങളിതൊന്നും കാര്യമാക്കേണ്ട. സമർദ്ദത്തിൽപ്പെടാതെ സിനിമയ്ക്ക് ആവശ്യമായത് മാത്രം ചെയ്യൂ എന്നാണ് പറഞ്ഞത്– തിരക്കഥാകൃത്തുക്കളായ സ്വപ്നയും ഐശ്വര്യയും പറഞ്ഞു. 

ദുർഖറിനെ കുട്ടിക്കാലം മുതൽ തന്നെ അറിയാമെന്നും. അമ്മയും മമ്മൂട്ടി അങ്കിളും ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും കീര്‍ത്തി ഓര്‍മിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം ഞാനും ദുൽഖറും അതുപോലെ സ്ക്രീനിൽ ഒരുമിച്ചപ്പോൾ സന്തോഷം തോന്നിയെന്നും കീർത്തി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE