മോഹൻലാലോ മമ്മൂട്ടിയോ മികച്ചത്? ധീരം ഉത്തരം പറഞ്ഞ് മുത്തശ്ശി; വിഡിയോ

mohanlal-mammotty
SHARE

മലയാളി സിനിമ ലോകത്തെ ഏകാലത്തെയും മഹനടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരില്‍ ആരാണ് മികച്ചതെന്ന ചോദ്യം മലയാളികൾ വർഷങ്ങളായി ചോദ്യക്കുന്നതാണ്. പ്രായമായവര്‍ മുതൽ കൊച്ചു കുട്ടികൾ വരെ നാളുകളായി തർക്കിച്ച് ഈ ചോദ്യത്തിനു ഒരുത്തരം കിട്ടാതെ പിന്‍മാറുന്നത് സ്ഥിരം കാഴ്ചയാണ്. പരസ്പരം തുലനം ചെയ്യാന്‍ കഴിയാത്ത മികച്ച നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് ലോകത്തെ എല്ലാ സിനിമാരാധകരും നിരൂപകരും സമ്മതിക്കുന്നുണ്ട്.

എന്നാല്‍ ഈ കുഴപ്പിക്കുന്ന ചോദ്യത്തിന് ശരവേഗത്തിൽ ഉത്തരം നല്‍കാന്‍ ധൈര്യം കാണിച്ചിരിക്കുന്ന ഒരു അമ്മൂമ്മയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നന്നായി അഭിനയിക്കുന്നത് എന്ന ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായിട്ടാണ് ഈ അമ്മൂമ്മയ്ക്കുള്ളത്.

‘ഞാന്‍ നേരത്തേ പറഞ്ഞിട്ടില്ലേ. മോഹല്‍ലാലിന് ഈ കാണുന്ന ഒരു ഇതൊക്കെയുള്ളു. അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി തന്നെയാ മുന്നില്‍.

മമ്മൂട്ടിയ്ക്ക് ദൂരെ നിന്ന ഒരാള്‍ എല്ലാം പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. നല്ല കലാവാസനയുള്ളവനാണ് അവന്‍. സ്വയം ചെയ്യാന്‍ കഴിവുളളയാളാണ് മമ്മൂട്ടി മനസ്സിലായോ’- എന്നാണ് അമ്മൂമ്മയുടെ മറുപടി.

ഈ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE