റാപ്പ് സംഗീതത്തിന്റെ ചടുല താളവുമായി എമിനം; ഏറ്റെടുത്ത് ആരാധകർ

റാപ് ഗായകന്‍ എമിനമിന്റെ  പുതിയ ആല്‍ബം കമിഖാസി ഏറ്റെടുത്ത് ആരാധകര്‍ . 13 ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത് .  റിലീസ് ചെയ്ത ഉടന്‍ ഹിറ്റ് ചാര്‍ട്ടില്‍ ഗാനങ്ങള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി .എട്ടുമാസത്തെ ഇടവേളക്ക് ശേഷം റാപ് സംഗീത്തത്തിന്റെ ചടുലതയുമായി വീണ്ടും എമിനം. റിലീസ് ചെയ്തയുടന്‍ അമേരിക്കന്‍ ആല്‍ബം ചാര്‍ട്ടില്‍  ഗാനങ്ങള്‍ ഒന്നാം സ്ഥാനം പിടിച്ചടക്കി .

വില്‍പനയും പതിവുപോലെ റെക്കോര്‍ഡിട്ട് മുന്നേറുകയാണ് കമിഖാസി .എന്നാല്‍  എമിനമിന്റെ വരികളിലെ അസഭ്യപ്രയോഗങ്ങള്‍ക്ക് ഇത്തവണയും വിവര്‍ശകരും ഏറെയുണ്ട് . എമിനമിനൊപ്പം ജോയിനര്‍ ലൂകാസ് , റോയ്സ്, ജെസി റെയസ്  എന്നിവരും അതിഥിവേഷത്തില്‍ എത്തുന്നുണ്ട് .