കൂളസ്റ്റ് ഡ്യൂഡ്; വാക്കുകൾ തികയാതെ ദുൽഖർ; വാപ്പിച്ചിക്ക് ആശംസ

dulquer-wishes-mammootty
SHARE

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ‌ നേർന്ന് മകൻ ദുൽഖർ സൽമാൻ. കൂളസ്റ്റ് ഡ്യൂഡ് എന്നാണ് ദുൽഖർ വാപ്പിച്ചിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമാണ് ദുൽഖർ ആശംസ പങ്കുവെച്ചിരിക്കുന്നത്. 

മമ്മൂട്ടിയുടെ അറുപത്തിയേഴാം ജന്മദിനമാണ് ഇന്ന്.  പിറന്നാൾ ആശംസകളുമായി താരത്തിന്റെ പനമ്പിള്ളി നഗറിലെ വീട്ടിൽ ആരാധകർ എത്തിയിരുന്നു. കാറിൽ നിന്ന് വീടിനുള്ളിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ആരാധകർ എത്തിയത്.

ഹാപ്പി ബർത്ത്ഡേ മമ്മൂക്ക എന്ന ഉറക്കെ വിളിച്ചുപറഞ്ഞ ആരാധകരോട് കേക്ക് വേണോ എന്ന താരം ചോദിച്ചു. കേക്ക് വേണം എന്ന് ആരാധകർ പറഞ്ഞു. അൽപസമയത്തിനുള്ളിൽ മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തി കേക്ക് നൽകി. ഈ സ്നേഹവിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

MORE IN ENTERTAINMENT
SHOW MORE