മണിയുടെ ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍‌...’ പുതുഭാവത്തില്‍ വീണ്ടും, ഗൃഹാതുരത: വിഡിയോ

chalakkudy-changathi-song
SHARE

കലാഭവൻ മണിയുടെ ജീവിതം പ്രമേയമാക്കി സംവിധായകൻ വിനയനൊരുക്കുന്ന പുതിയ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിലെ രണ്ടാമത്തെ ഗാനവും എത്തി. കലാഭവൻ മണി തൊണ്ണൂറുകളിൽ പാടി അഭിനയിച്ച് സൂപ്പർഹിറ്റാക്കിയ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ എന്ന ഗാനമാണ് പുനരാവിഷ്കരിച്ചിരിക്കുന്നുത്. ഇതിനെക്കുറിച്ച് സംവിധായകൻ വിനയന്റെ കുറിപ്പ് ഇങ്ങനെ;

മഹാപ്രളയത്തിനു ശേഷമുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പ്രൊമോഷനല്‍ ആക്ടിവിറ്റീസും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നിര്‍ത്തിവെച്ച ജോലികള്‍ തുടങ്ങി ചിത്രം സെപ്റ്റംബര്‍ 28ന് തീയറ്ററില്‍ എത്തിക്കാനുള്ള ശ്രമമാണ്. കൂടാതെ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ സോങ് ഇന്നു റിലീസ് ചെയ്തു. കലാഭവന്‍ മണി പാടി സൂപ്പര്‍ഹിറ്റാക്കിയ "ചാലക്കുടി ചന്തക്കു പോകുമ്പോള്‍" എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. 

കലാഭവന്‍ മണി പാടിയ ഒറിജിനല്‍ ട്രാക്ക് തീയറ്ററില്‍ പ്ലേ ചെയ്യാന്‍ പറ്റുന്ന ക്വാളിറ്റിയില്‍ ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ അനിയന്‍  രാമകൃഷ്ണന്‍ പാടി റീമിക്സ് ചെയ്ത ട്രാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. കലാഭവന്‍ മണിയെ പോലെ ആവില്ലെങ്കിലും ആ പാട്ടിന്റെ തനിമ നഷ്ടപ്പെടാതെ നല്ല രീതിയില്‍ തന്നെ പാടാന്‍ രാമകൃഷ്ണന് സാധിച്ചിട്ടുണ്ട്. തൊണ്ണൂറുകളുടെ ഗൃഹാതുരത്വം നിറഞ്ഞ വിഷ്വല്‍സാണെന്ന് ഇതിനോടകം കണ്ടവരില്‍ ചിലര്‍ പറഞ്ഞിരുന്നു. നിങ്ങള്‍ കണ്ടു വിലയിരുത്തുക. 

MORE IN ENTERTAINMENT
SHOW MORE