കേരളത്തിനായി ഹൃദയം തൊട്ടൊരു പാട്ടുമായി ബിജി ബാലും മകളും, വിഡിയോ

daya-biji-pal
SHARE

പ്രളയത്തിൽ തകർന്ന കേരളത്തിന് വേണ്ടി പാട്ട് പാടി ദയ ബിജിബാൽ. സംഗീത സംവിധായകനായ ബിജി ബാലിന്റെ മകളാണ് ദയ. ‘പുഴയോട് മഴ ചേർന്ന്’ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജി ബാൽ തന്നെയാണ്. 

ബിജിബാലിന്റെ തന്നെ ബോധി സൈലൻറ് സ്‌കൈപ്പ് ആണ് ഗാനം നിർമിച്ച് പുറത്തിറക്കിയിരിക്കുന്നത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് ഗാനമവസാനിക്കുന്നത്.

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന ഗാനത്തിലുടെ ഹിറ്റായ ദയ നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE