പ്രണയസാഫല്യം; സ്വാതി റെഡ്ഢി വിവാഹിതയാകുന്നു

swathy-reddy45
SHARE

മലയാളത്തിനും പ്രിയങ്കരിയായ സ്വാതി െറഡ്ഡി വിവാഹിതയാകുന്നു. സുബ്രഹ്മണ്യപുരം, ആമേന്‍, നോർത്ത് 24 കാതം  എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരത്തിനാണ് മിന്നുകെട്ട്.

പൈലറ്റ് ആയ വികാസ് ആണ് വരൻ. വികാസും സ്വാതിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മലേഷ്യൻ എയർലൈൻസിൽ ജോലി ചെയ്യുന്ന വികാസ്, ജക്കാർത്തയിലാണ് താമസിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ ഡെ‌യ്ഞ്ചർ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി.

 2013ൽ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മലയാളികളുടെയും പ്രിയതാരമായി. മോസയിലെ കുതിര മീനുകൾ, ആട് ഒരു ഭീകരജീവിയാണ്, ഡബിൾ ബാരൽ എന്നീ മലയാളചിത്രങ്ങളിൽ നടി അഭിനയിച്ചു. പിന്നീട് 2016ൽ സ്വാതി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 

ആഗസ്റ്റ് മുപ്പതിന് ഹൈദരാബാദിൽ വച്ചാണ് വിവാഹം. പിന്നീട് സെപ്്റ്റംബർ 2ന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങൾക്കും മറ്റുമായി റിസപ്ഷൻ നടക്കും.

MORE IN ENTERTAINMENT
SHOW MORE