പുരസ്കാരദാനച്ചടങ്ങിനിടെ മോഹന്‍ലാലിനെ ആക്ഷേപിച്ചില്ലെന്ന് അലന്‍സിയര്‍‌

alancier-t
SHARE

സംസ്ഥാനചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിനിടെ നടന്‍ മോഹന്‍ലാലിനെ ആക്ഷേപിച്ചില്ലെന്ന് നടന്‍ അലന്‍സിയര്‍. മോഹന്‍ലാലിന്റെ പ്രസംഗത്തിന്റെ ഒടുവില്‍ അദ്ദേഹത്തെ കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തതിന് തെറ്റായ വ്യാഖ്യാനം നല്‍കുകയായിരുന്നു. ഇക്കാര്യം മോഹന്‍ലിനോട് സംസാരിച്ചെന്നും യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിയെന്നും അലന്‍സിയര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

പുരസ്കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയായ മോഹന്‍ലാല്‍ പ്രസംഗിക്കുന്നതിനിടെയാണ് അലന്‍സിര്‍ ഈ ആഗ്യം കാട്ടിയത്. എന്നാലിതില്‍ ദുരദ്ദേശമോ പ്രതിഷേധമോ ഇല്ലെന്ന് അലന്‍സിര്‍ വിശദീകരിക്കുന്നു. വാഷ്റൂമിലേക്ക് പോകുംവഴി മോഹന്‍ലാലിനെ കയ്യുയര്‍ത്തി അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. 

മോഹന്‍ലാലിനോട് നേരിട്ട് വസ്തുത ബോധ്യപ്പെടുത്തി. എന്തായിരുന്നു പ്രകോപനമെന്ന് നടന്‍ നെടുമുടി വേണു ഉള്‍പ്പടെ വിളിച്ചുചോദിച്ചു. മൂത്രമൊഴിക്കുക എന്നത് മാത്രമായിരുന്നു തന്‍റെ അപ്പോഴത്തെ പ്രകോപനമെന്നും ചിരിയോടെ അലന്‍സിയര്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE