എനിക്ക് കുടുംബം വേണം; നിക്ക് ആ വാർത്ത സമ്മതിച്ചു; ആരാധകന് മറുപടി

nick-priyanka
SHARE

എന്‍ഗേജ്മെൻറ് വാർത്തകളോട് പ്രതികരിക്കാതിരുന്ന നിക്ക് ജോനാസ് ഒടുവിൽ അത് സമ്മതിച്ചു. ഒരു പരസ്യത്തിന്‍റെ പ്രചരണാർത്ഥം അമേരിക്കയിലെത്തിയപ്പോഴാണ് നിക്ക് ആരാധകനോട് ഇക്കാര്യം സമ്മതിച്ചത്. ആശംസകള്‍‌ അറിയിച്ച ആരധകനോട് നിക്ക് നന്ദി പറഞ്ഞു. തനിക്ക് ഒരു കുടുംബം വേണമെന്ന് ആഗ്രഹിക്കുന്നതായും നിക്ക് ജോനാസ് പറ‍ഞ്ഞു. 

എന്നാൽ എൻഗേജ്മെൻറ് വാർത്തകൾ സത്യമാണെന്ന് പ്രിയങ്ക ഇതുവരെ സമ്മതിച്ചിട്ടില്ല. പാപ്പരാസികളിൽ നിന്നും രക്ഷപെടാൻ പ്രിയങ്ക എൻഗേജ്മെൻറ്  മോതിരം ഒളിപ്പിക്കുന്ന വിഡിയിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

അമേരിക്കന്‍ ഗായകനും നടനുമാണ് നിക്ക് ജോനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് ഇരുവരും കണ്ടുമുട്ടിയത‌്. മുപ്പത്തിയഞ്ച് വയസ്സുള്ള പ്രിയങ്ക 25 വയസ്സുകാരനായ നിക്കിനെ പ്രണയിക്കുന്നതിലുള്ള ശരികേടുകള്‍ സോഷ്യൽ മീഡിയ പാപ്പരാസികൾ ചർച്ച ചെയ്തിരുന്നു. 

MORE IN ENTERTAINMENT
SHOW MORE