മമ്മൂട്ടിയോട് കഥ പറയാൻ ചെന്നു; മിഥുന്റെ ആ ഉദ്യമം പൊളിഞ്ഞ കഥ

midhun-mamooty
SHARE

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായ വന്ന് സംവിധായകനായി മലയാള സിനിമയിൽ അനിഷേധ്യ സാന്നിധ്യമായി മാറുകയാണ് മിഥുൻ മാനുവേൽ തോമസ്. അവസരം തേടി ഒരുപാട് അലഞ്ഞിട്ടുണ്ട് മിഥുൻ. ആ ദുരിതകാലത്തിലെ കഥ പറയുകയാണ് മിഥുൻ മാനുവേൽ തോമസ്. സിനിമയിൽ എത്തുന്നതിനു മുൻപ് ദുബായിൽ ജോലി നോക്കുകയായിരുന്നു മിഥുൻ. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടപ്പോൾ നാട്ടിലെത്തി, പിന്നെ സിനിമയിൽ കയറികൂടാനുളള ശ്രമങ്ങളായി. സിവിൽ സർവീസ് എഴുതാനുളള മോഹവും കൂട്ടുണ്ടായിരുന്നു. 1500 രൂപയുടെ തടിയൻ പുസ്തകം വാങ്ങി നടക്കാത്ത കാര്യമാണെന്ന് മനസിലായപ്പോൾ ഉപേക്ഷിച്ചു. ഇഞ്ചികൃഷിയിലായി പിന്നെ ശ്രദ്ധ, അതു പൊട്ടിയപ്പോൾ റബർ മംഗലാപുരത്ത് നിന്ന് കോൺഡ്രാക്ട് എടുക്കുന്ന പണി ചെയ്തു. അതും പൊളിഞ്ഞു. കടം കയറിയപ്പോൾ തിരക്കഥാകൃത്താകാൻ ഇറങ്ങി തിരിച്ചു. ഒരു ചെറുകഥ പോലും അച്ചടിച്ചു വന്നിട്ടില്ല. എന്റെ കഥ ആരും വായിച്ചിട്ടുമില്ല– മിഥുൻ പറയുന്നു. 

ലാൽ ജോസിന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ജോയ്സിയെന്ന സുഹൃത്താണ് എനിക്കു എഴുതാൻ ആത്മവിശ്വാസം തന്നത്. എന്റെ ഒരു തിരക്കഥ ഞാൻ അവളെ കാണിച്ചിരുന്നു. മമ്മൂക്കയുടെ അടുത്ത് കഥ പറയണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. 

എന്റെ ഒരു ബന്ധുവിന്റെ സുഹൃത്തു വഴി മമ്മൂക്കയെ കാണാനായിരുന്നു ശ്രമം. മമ്മൂക്കയോട് കഥ പറയാൻ തെല്ലും ഭയം ഉണ്ടായില്ല. ലോക്കേഷനിൽ ബന്ധുവിന്റെ സുഹൃത്തിനൊപ്പം പോയി. മമ്മൂക്ക എന്റെ കൂടെയുണ്ടായിരുന്ന ആളോട് സംസാരിച്ചു. വിശേഷങ്ങൾ ചോദിച്ചു, എന്നെ പരിചയപ്പെടുത്തുന്നതാണ് അടുത്ത ഘട്ടം എന്നാൽ ഞാൻ വയനാട്ടിൽ നിന്നുളള പയ്യനാണ് എന്ന് മാത്രം അയാൾ പറഞ്ഞു. അത് കഴിഞ്ഞ് പോകാമെന്ന് എന്നോട് പറഞ്ഞു .മമ്മൂക്കയോട് കഥ പറയേണ്ടെ എന്ന് ഞാൻ ചോദിച്ചപ്പോൾ അങ്ങനെ ഒറ്റയടിക്ക് കഥ പറയാൻ പറ്റില്ലെന്നും ഇങ്ങനെ സെറ്റിൽ വന്ന് നിന്ന് പരിചയമുണ്ടാക്കണമെന്ന് അയാൾ പറഞ്ഞപ്പോൾ കടുത്ത നിരാശയായി. 

നിധിൻ എന്ന സുഹൃത്ത് വഴി അജു വർഗീസിനെയും നിവിൻ പോളിയെയും പരിചയപ്പെട്ടതാണ് രക്ഷയായത്. അജുവാണ് സിനിമയിലെ ഗോഡ്ഫാദർ. ഒരു പെട്ടിയിൽ അഞ്ചു കഥകളുമായാണ് അജുവിനെ കാണാൻ പോയത്. രണ്ടെണ്ണം സിനിമയായി ആടും ഓംശാന്തി ഓശാനയും മിഥുൻ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാനുളള പരിശ്രമത്തിലാണ് മിഥുൻ. 

MORE IN ENTERTAINMENT
SHOW MORE