മോഹന്‍ലാല്‍ പാടിത്തിമിര്‍ത്ത സംഗീതരാവ്; ഒപ്പം എസ്പിബിയും ശ്രീകുമാറും റിമിയും

lal-mg-song
SHARE

മഴവിൽ മാംഗോ മ്യൂസിക്ക് അവാർഡ് സംഗീതനിശയിലെ ഗ്ലാമർ പാട്ട് ഏതാണെന്ന് ചോദിച്ചാൽ ഉത്തരം ഒരുപാടുണ്ട്.  കിലുക്കത്തിലെ ഉൗട്ടിപ്പട്ടണം എന്ന പാട്ട് എസ്പിബിയും മോഹൻലാലും എം.ജി ശ്രീകുമാറും റിമി ടോമിയും ചേർന്ന് പാടിയപ്പോൾ ഇൗ സംഗീതരാത്രി മറ്റൊരു തലത്തിലെത്തി. തൊട്ട് പിന്നാലെ വന്നു ലാൽ മാജിക്ക്. ഒപ്പം പ്രിയ മിത്രം എം.ജി ശ്രീകുമാറും.

lal-spb-mg

ശ്രീകുട്ടൻ–ലാൽ കൂട്ടുകെട്ടിൽ വിരിഞ്ഞ പാട്ടുകൾ ചങ്ങല പോലെ അവതരിപ്പിക്കാൻ ഇൗ ചങ്ങാതിമാർ ഒരുക്കമായി. ഒാരോ പാട്ടും ഒാരോ സമർപ്പണമായിരുന്നു. ലാലിന്റെ പ്രിയപ്പെട്ടവർക്കായി. അന്ന് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിന്റെ പേര് ലാലിനെ കാണുമ്പോൾ സുഹൃത്തുക്കൾ മാറ്റി പറയും, ലാലേട്ടാ സുചി വിളിക്കുന്നു. ആ കുസൃതിയുടെ ഒാർമയിൽ ലാൽ ഒാർമകൾ ഒാടി കളിക്കുവാൻ എന്ന ഗാനം ഹൃദ്യമായി പാടി. പിന്നാലെ കണ്ണീർപൂവും, പൊൻവീണേ..മന്ദാരച്ചെപ്പുണ്ടോ തുടങ്ങി ലാലേട്ടൻ ഹിറ്റ്സുകൾ ലാലേട്ടൻ തന്നെ പാടി. കേൾവിക്കാരുടെ മനസിലും ചുണ്ടിലും ലാലിനൊപ്പം ആ പാട്ടുകളും താളമിട്ടു.

lal-spb

ഒട്ടേറെ റെക്കോർഡുകൾ മോഹൻലാൽ സ്വന്തം പേരിലാക്കിയിട്ടുണ്ട് അക്കൂട്ടത്തിൽ രമേശ് പിഷാരടിയുടെ കണ്ടുപിടുത്തവും വേദിയിൽ ചിരിപടർത്തി. കണ്ടുപിടുത്തത്തെ മോഹൻലാലും ചിരിയോടെ സ്വീകരിച്ചു.

lal-ramesh

മലയാള സിനിമയിൽ ഏറ്റവും ചെറിയ പല്ലവിയും  എറ്റവും വലിയ പല്ലവിയും മോഹൻലാൽ ചിത്രത്തിലെ ഗാനമാണെന്നാണ് പിഷാരടിയുടെ കണ്ടുപിടുത്തം. ലാലേട്ടൻ തന്നെ അതിനുത്തരം തരണം എന്ന വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു. ചില സൂചനകളുടെ ബലത്തിൽ ലാൽ തന്നെ ഉത്തരം നൽകി. മലയാള സിനിമയിലെ ഏറ്റവും ചെറിയ പല്ലവിയുള്ള ഗാനമായി പിഷാരടി കണ്ടെത്തിയത്. സുഖമോ ..ദേവി.. എന്ന ഗാനായിരുന്നു. വലിയ പല്ലവിയുള്ള ഗാനമായി കണ്ടെത്തിയതാകട്ടെ നരസിംഹത്തിലെ ധാംധണക്ക എന്ന ഫാസ്റ്റ് നമ്പർ പാട്ടും.  

പരിപാടിയുടെ പൂര്‍ണരൂപം വൈകാതെ മഴവില്‍ മനോരമ സംപ്രേഷണം ചെയ്യും.

MORE IN ENTERTAINMENT
SHOW MORE