ഇത് അഭിമാനനിമിഷം; മകള്‍ ചക്കിയെ ചേര്‍ത്തുപിടിച്ച് ജയറാമും പാര്‍വതിയും

jayaram-parvathy
SHARE

ജയറാം– പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചുളള വാർത്തകളറിയാൻ ആവേശം കൊളളുകയാണ് ആരാധകർ. മകൻ കാളിദാസന്റെ സിനിമാപ്രവേശനത്തെ കുറിച്ച് വാചാലനായപ്പോഴും മകളുടെ സിനിമാപ്രവേശനത്തെ കുറിച്ച് ബോധപൂർവ്വം ജയറാം അകലം പാലിച്ചു. പഠനത്തിലാണ് അവളുടെ മുഖ്യശ്രദ്ധയെന്ന് പറഞ്ഞൊഴിഞ്ഞു.

മക്കളുടെ പഠനത്തിനാണ് താരദമ്പതികൾ ഏറ്റവും കൂടുതൽ പ്രാധാന്യം കൽപ്പിച്ചത്. ബാലതാരമായി രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന കാളിദാസൻ തിരിച്ചെത്തിയത് പൂമരം എന്ന ചിത്രത്തിലൂടെയാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് കാളിദാസൻ സിനിമയിലേക്ക് തിരിച്ചെത്തിയത്.  

ഇപ്പോഴിതാ മകളുടെ ഗ്രാജ്വേഷൻ ഡേയുടെ ചിത്രങ്ങൾ അഭിമാനത്തോടെ പങ്കുവച്ചിരിക്കുകയാണ് ജയറാം. പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെ ജയറാം പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധിപേർ മാളവികയ്ക്ക് ആശംസകളറിയിച്ചു കൊണ്ടാണ് പ്രതികരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവികയ്ക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. 

നേരത്തെ ഗംഭീര മേക്കോവര്‍ നടത്തി ഈ താരപുത്രി ഞെട്ടിച്ചിരുന്നു. തടിച്ച ശരീര പ്രകൃതക്കാരിയായ മാളവിക എങ്ങനെയാണ് ഇത്ര സ്ലിം ആയത് എന്ന സംശയമുന്നയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. കാളിദാസനു ശേഷം ചക്കിയും സിനിമയിലെത്തുമോ എന്ന ആരാധകരുടെ ചോദ്യമാണ് ഇനി ബാക്കി. 

MORE IN ENTERTAINMENT
SHOW MORE