'ഇരുപത്തിമൂന്നാം വയസ്സിൽ 40 വയസ്സിന്റെ പരസ്യം'; ഷാഹിദിന്റെ ഭാര്യക്ക് ട്രോൾ

shahid-mira-troll
SHARE

ഷാഹിദ് കപൂറിന്റെ ഭാര്യ മിര ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിന് ട്രോൾ. ആന്റി–ഏജിങ് ക്രീമിന്റെ പരസ്യത്തിലാണ് മിര അഭിനയിച്ചിരിക്കുന്നത്. ഇരുപത്തിമൂന്നാം വയസ്സിൽ ആന്റി ഏജിങ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ച ആദ്യത്തെയാളാകും മിരയെന്നാണ് പ്രധാനട്രോൾ.

ആദ്യകുഞ്ഞുണ്ടായതിനുശേഷം ചർമ്മത്തിനുണ്ടായ വ്യത്യാസങ്ങളെക്കുറിച്ചാണ് പരസ്യവിഡിയോയിൽ മിര പറയുന്നത്. വിഡിയോയിലെ മിരയുടെ അഭിനയത്തെയും വിവരണത്തെയും പരിഹസിച്ച് നിരവധി പേർ ട്വിറ്ററിൽ രംഗത്തെത്തി. 

കുട്ടിയെ നോക്കി വീട്ടിലിരിക്കാന്‍ ചിലർ മിരയെ ഉപദേശിക്കുന്നു. ഇരുപത്തിമൂന്ന് വയസ്സുള്ള ഒരാൾക്ക് എന്തിനാണ് ഈ ക്രീമെന്ന് മറ്റുചിലർ ചോദിക്കുന്നു. ഈ പ്രായത്തില്‍ ഈ ക്രീം ഉപയോഗിച്ചാൽ നാൽപ്പതാം വയസ്സിൽ എന്തുപയോഗിക്കുമെന്നും പരിഹാസമുണ്ട്. 

mira-kapoor-1

വിമർശനങ്ങൾക്കിടെ മിരയെ പിന്തുണച്ചും നിരവധി പേരെത്തി. ഭർത്താവ് ഷാഹിദ് കപൂറും മിരയെ പ്രശംസിച്ച് രംഗത്തെത്തി. 

MORE IN ENTERTAINMENT
SHOW MORE