സംഘത്തിലെ മമ്മൂട്ടിക്ക് കുറച്ചുകൂടി പ്രായമുണ്ടായിരുന്നു;ചിരിപ്പിച്ച് ലാലു അലക്സ്, വിഡിയോ

lalu-alex
SHARE

ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം കുറേ ദിവസം ചിലവഴിച്ചതിന്റെയും അഭിനയിച്ചതിന്റെയും സന്തോഷം പങ്കിട്ട് നടൻ ലാലു അലക്സ്. കൂട്ടത്തിൽ മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യവും ലാലു അലക്സ് വെളിപ്പെടുത്തുന്നു. ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലാലു അലക്സ്.

മഹാനടൻ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ എന്ന് മമ്മൂട്ടിയെ അഭിസംബോധന ചെയ്താണ്  ലാലു അലക്സ് സംസാരിച്ചു തുടങ്ങിയത്.' എന്നോടെപ്പോഴും ഒരു പ്രത്യേക സ്നേഹം എന്റെ സിനിമാ ജീവിതം തുടങ്ങിയപ്പോൾ മുതൽ മമ്മൂട്ടി കാണിച്ചിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം പരോളെന്ന സിനിമയിലാണ് ഒന്നിക്കുന്നത്. അതൊരു അതിഥി വേഷമായിരുന്നു. പിന്നീട് മമ്മൂട്ടിക്കൊപ്പം കുറേ ദിവസം ഒരുമിച്ച് ഉണ്ടായിരുന്നു എന്നതാണ് ഈ സിനിമ എനിക്ക് നൽകുന്ന സന്തോഷം. 

ഇതിൽ പഞ്ചായത്ത് പ്രസിഡന്റായാണ് ഞാനെത്തുന്നത്. .ഈ സിനിമയുടെ പാട്ടൊക്കെ കണ്ടപ്പോൾ എന്റെ അടുത്തിരുന്ന ഗുരുസ്ഥാനീയനായ ജോഷി സാറിനോട് ചോദിച്ചു സാർ സംഘം എന്ന സാറിന്റെ സിനിമ. അതിലും വള്ളവും കായലുമൊക്കൊയുണ്ടായിരുന്നു. അന്നത്തെ മമ്മൂട്ടിക്ക് ഇതിനേക്കാൾ കുറച്ചൂകൂടി പ്രായം ഉണ്ടായിരുന്നോ? അത് ഡെഡിക്കേഷനാണ്. എല്ലാവരും ചോദിക്കും മമ്മൂട്ടിക്ക് എന്താണിത്ര സൗന്ദര്യമെന്ന്. അതാണ് ഡെഡിക്കേഷൻ. അത് എനിക്ക് അറിയാം, സിനിമയിൽ ഉള്ള ഒരു നടൻ, അദ്ദേഹം മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. മമ്മൂട്ടിയോടുള്ള അമിത ഇഷ്ടംകൊണ്ട് അദ്ദേഹം പറഞ്ഞു, ‘അഭിനയം മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്ന്.’ പിന്നീട് അത് മാധ്യമങ്ങളിൽ വന്നപ്പോൾ  മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്നായി . അഭിനയം എന്നുള്ള വാക്ക് വിട്ടുപോയി.

ആ വലിയ കലാകാരന്റെ കൂടെ കുറേ വർഷമായി ഒന്നിച്ച് ഉണ്ട്. എന്നെ എടാ എന്ന് വിളിക്കുകയും എനിക്ക് എടാ എന്നുവിളിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയതും വലിയൊരു സന്തോഷമായി ഞാൻ നിങ്ങളോട് പറയുകയാണ്'. ഇതായിരുന്നു ലാലു അലക്സിന്റെ വാക്കുകൾ. നിറഞ്ഞ ചിരിയോടെയും കയ്യടിയോടെയുമാണ് ലാലു അലക്സിന്റെ പ്രസംഗം വേദിയിലിരുന്നവർ സ്വീകരിച്ചത്. തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ഷംന കാസിം, ലക്ഷ്മി റായ്, അനു സിത്താര, ദീപ്തി സതി, സുരാജ് വെഞ്ഞാറംമൂട്, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ഓണം റിലീസായാണ് ചിത്രം എത്തുക.

MORE IN ENTERTAINMENT
SHOW MORE