ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് ഡോക്യുമെന്ററിയുമായി ചലച്ചിത്ര അക്കാദമി

sreekumaran-Thampi
SHARE

ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമി തയാറാക്കിയ ഡോക്യുമെന്ററി പ്രകാശിപ്പിച്ചു. കലാജീവിതത്തിലെ ഓരോ നേട്ടങ്ങളും വിവരിക്കുന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

ശ്രീകുമാരന്‍ തമ്പിയുടെ ആദ്യഗാനത്തില്‍ നിന്നാണ് ഋതുരാഗം എന്ന ഡോക്യുമെന്ററി തുടങ്ങുന്നത്. അരനൂറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിലെ ഓരോ ഏടുകളും അദേഹം തന്നെ വിവരിക്കും.

ജീവിതവും പഠനവും നാട്ടുവര്‍ത്തമാനങ്ങളുമെല്ലാം ഓര്‍ത്തെടുത്ത് ചിത്രം മുന്നോട്ട് പോകുന്നു. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രീകുമാരന്‍ തമ്പിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് പ്രമുഖരുമെത്തും. ചലച്ചിത്ര അക്കാദമി തയാറാക്കിയ ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം തിരുവനന്തപുരം നിള തിയറ്റില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.

MORE IN ENTERTAINMENT
SHOW MORE