ബാഹുബലിയുടെ അടുത്തഭാഗംവരുന്നു, റിലീസ് നെറ്റ്ഫ്ലിക്സിലൂടെ

bahubali-new3-t
SHARE

ഇന്ത്യൻസിനിമയിൽ റെക്കോർഡ്കളക്ഷൻ നേടിയ ബിഗ്ബജറ്റ് ചിത്രം ബാഹുബലിയുടെ അടുത്തഭാഗംവരുന്നു. രാജ്യാന്തര ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ 152രാജ്യങ്ങളിലാകും റിലീസ്. മലയാളിയായ ആനന്ദ് നീലകണ്ഠൻറെ 'ദ് റൈസ് ഓഫ് ശിവകാമി' എന്ന പുസ്തകമാണ് സീരീസായി പുറത്തുവരുന്നത്. 

ഇന്ത്യൻചലച്ചിത്ര വ്യവസായത്തെതന്നെ മാറ്റിമറിച്ച ബാഹുബലിക്ക് മറ്റൊരുഭാഗം ഉടനുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. അതിനുറപ്പ് നൽകുകയാണ് പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ. രാജമൗലി ആവശ്യപ്പെട്ടപ്രകാരം ആനന്ദ് നീലകണ്ഠൻ പൂർത്തിയാക്കിയ ദ് റൈസ് ഓഫ് ശിവകാമി എന്ന പുസ്തകം, 'ബാഹുബലി- ബിഫോർ ദ് ബിഗിനിങ്' എന്നപേരിൽ ബിഗ്ബജറ്റ് പരമ്പരയാകും. ബാഹുബലിയുടെ ജനനത്തിന് മുൻപ് കട്ടപ്പയുടേയും ശിവകാമിയുടേയും കഥയാണ്പറയുക.  

രാജ്യാന്തര ഡിജിറ്റൽപ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ 152രാജ്യങ്ങളിലാകും റിലീസ്. രാജമൗലി സംവിധാനം ചെയ്യും. കേരളത്തിലടക്കം ചിത്രീകരണമുണ്ടാകും. 

ചെലവ് 500കോടിയിലധികം. ഇന്ത്യയിൽനിന്ന് ഇത്രയുംവലിയൊരു പ്രൊജകട് നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കുന്നതും ഇതാദ്യം. 

ഓരോ സീരീസും എട്ട് മണിക്കൂറുകൾ വീതമുണ്ടാകും. ആദ്യത്തേതിന്പിന്നാലെ ഇപ്പോൾ എഴുതികൊണ്ടിരിക്കുന്ന രണ്ടും എഴുതാനിരിക്കുന്ന മൂന്നാംപുസ്തകവും സീരീസാകും.  

MORE IN ENTERTAINMENT
SHOW MORE