സൂക്ഷിക്കണേ; ആ സെൽഫിയ്ക്ക് താഴെ ഹൃദയം കൊണ്ട് അഭ്യർഥിച്ച് ദുൽഖർ

dq-fan
SHARE

അതിരുവിടുന്ന താരാധനയ്ക്ക് സ്നേഹോപദേശം നൽകി ദുൽഖർ സൽമാൻ. ഇന്നലെ കൊല്ലം കൊട്ടാരക്കരയിൽ ദുൽഖർ പങ്കെടുക്കാനെത്തിയ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും ഒരാൾ മരിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരോട് അഭ്യർഥനയുമായി താരം രംഗത്തെത്തിയത്.

ഇന്നലെ ചടങ്ങിനിടയിൽ ദുൽഖറിനൊപ്പം എടുത്ത ചിത്രം ട്വിറ്ററിൽ പങ്കുവച്ച ആരാധകനോടാണ് താരം ഉപദേശിച്ചത്. ആരാധകർക്കൊപ്പം നിൽക്കുന്ന ദുൽഖറിന്റെ  സെൽഫിയാണ് പങ്കുവച്ചത്.  ഈ സെല്‍ഫി തന്റെ ഫോണിലാണ് ദുല്‍ഖര്‍ പകര്‍ത്തിയത് എന്ന സന്തോഷം ട്വിറ്ററിലൂടെ പങ്കിടുകയായിരുന്നു ആരാധകന്‍. ഇൗ പോസ്റ്റിന് താഴെയാണ് താരത്തിന്റെ അഭ്യർഥന.

നിങ്ങളും പരുക്കേല്‍ക്കാതെ ശ്രദ്ധയോടെ ഇരിക്കണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ് എന്നാണ് ആരാധകന്റെ ട്വീറ്റിന് താഴെ ​മറുപടിയായി ദുല്‍ഖര്‍ കമന്റ് ചെയ്തത്. അപ്രത്യക്ഷമായി കിട്ടിയ ദുൽഖറിന്റെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. 

MORE IN ENTERTAINMENT
SHOW MORE