ഫന്റാസ്റ്റിക് ബീസ്റ്റ് സീരീരിസിലെ രണ്ടാം ചിത്രം വരുന്നു

fantastic-beats-t
SHARE

ഹാരി പോട്ടറിന് ശേഷം ജെ.കെ.റോളിങ് രചിച്ച ഫന്റാസ്റ്റിക് ബീസ്റ്റ് സീരീരിസിലെ രണ്ടാം ചിത്രം വരുന്നു. ക്രൈംസ് ഒാഫ് ഗ്രിന്റല്‍വാള്‍ഡില്‍ ജോണി ഡെപ്പണ് പ്രധാനവേഷത്തിലെത്തുന്നത്.

ഹോഗ്്വാര്‍ട്സ് സ്കൂളും ആല്‍ബസ് ഡംബിള്‍ഡോറും വീണ്ടും ആരാധകര്‍ക്ക് മുന്നിലേക്ക്. ക്രൈംസ് ഒാഫ് ഗ്രിന്‍ഡല്‍വാള്‍ഡില്‍ ഹാരി പോട്ടറിന് മുമ്പുള്ള ഹോഗ്വാഡ്സ് കാലഘട്ടമാണ് വിഷയം. ഹാരിയുടെ പ്രധാന അധ്യാപകനായിരുന്ന ആല്‍ബസ് ഡംബിള്‍ഡോര്‍ ഹോഗ്വാര്‍ഡ്്സിലെ അധ്യാപകനായിരുന്നു 

ഡാര്‍ക് വിസാഡ് ഗ്രിന്റല്‍വാള്‍ഡിനെതിരെ ന്യൂട്ട് സ്കമാന്‍ഡര്‍ എന്ന വിദ്യാര്‍ഥിക്കൊപ്പം ഡംബിള്‍ഡോര്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഗ്രിന്‍റല്‍വാള്‍ഡായി ജോണി ഡെപ്പ് എത്തുന്നു.

ഫന്റാസ്റ്റിക് ബീസ്റ്റിന്റെ ആദ്യഭാഗത്തില്‍ അവസാന രംഗങ്ങളില്‍ ജോണി ഡെപ്പ് അഭിയനയിച്ചിരുന്നു. ജെ കെ റോളിങ് ചിത്രത്തില്‍ ‍െഡപ്പ് വില്ലനായെത്തുന്നത് കാണാനാണ് ഇനി ആരാധകരുടെ കാത്തിരിപ്പ് . 

പുറത്തിറങ്ങിയ രണ്ട് ട്രെയിലറും ആരാധകപ്രതീക്ഷ അദ്ഭുതലോകത്തെത്തിച്ചുകഴിഞ്ഞു . നവംബറില്‍ ചിത്രം തിയറ്ററിലെത്തും 

MORE IN ENTERTAINMENT
SHOW MORE