ക്രിസ് പാറ്റിനൊപ്പം പ്രിയങ്ക ചോപ്ര; കരാർ ഒപ്പുവച്ചത് സൽമാൻ ചിത്രം ഒഴിവാക്കി

priyanka-chopra
SHARE

ഗാര്‍ഡിയന്‍സ് ഒാഫ് ഗാലക്സി ഹീറോ ക്രിസ് പ്രാറ്റിന്റെ നായികയാകാന്‍ പ്രിയങ്ക ചോപ്ര.  കൗബോയ് നിഞ്ജ വൈക്കിങ് എന്ന ചിത്രത്തിലാണ് ക്രിസ് പ്രാറ്റും പ്രിയങ്കയും ഒന്നിക്കുന്നത് . സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രം ഒഴിവാക്കിയാണ് പ്രിയങ്ക ഹോളിവുഡ് ചിത്രത്തിന് കരാര്‍ ഒപ്പുവച്ചത്.ക്വാണ്‍ഡികോ സീരീസില്‍ തുടങ്ങി ബെവാച്ചിലൂടെ ഹോളിവുഡില്‍ ചുവടുറപ്പിച്ച പ്രിയങ്ക ചോപ്ര സാക്ഷാല്‍ ക്രിസ് പ്രാറ്റിന്റെ നായികയാകുന്നു. ജുറാസിക് പാര്‍ക്ക് , ഗാര്‍ഡിയന്‍സ് ഒാഫ് ഗ്യാലക്സി സിനിമകളാണ് ക്രിസ് പ്രാറ്റിനെ ഹോളിവുഡിലെ സൂപ്പര്‍ സ്റ്റാറാക്കിയത്. 

ഗെയിം ഓഫ് ത്രോൺസ് സീരീസ് സംവിധായകരിലൊളായ മിഷേൽ മക്‌ലാരെനാണ് കൗബോയ് നിഞ്ജ വൈക്കിങ്  സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. അടത്ത വർഷം ജൂണിലാകും റിലീസ്.  10 വര്‍ഷങ്ങള്‍ക്കുശേഷം പ്രിയങ്കയും സല്‍മാനും ഒന്നിക്കുന്ന ചിത്രമായ ഭാരതില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് സൽമാൻ ഖാൻ ചിത്രത്തിൽ നിന്ന് പ്രിയങ്ക പിന്മാറിയതായി സംവിധായകൻ അലി അബ്ബാസ് സഫർ അറിയിച്ചത്. 

MORE IN ENTERTAINMENT
SHOW MORE