ദക്ഷിണേന്ത്യയുടെ സൂപ്പർ സ്റ്റാർ; ബോളിവുഡിൽ ദുൽഖർ തരംഗം; വിഡിയോ

dulquer-bollywood
SHARE

മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ റിലീസിനൊരുങ്ങുകയാണ്. റിലീസിനുമുൻപ് തന്നെ ബോളിവുഡിൽ ദുൽഖർ താരമായിക്കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലെ തകർപ്പൻ പ്രകടനത്തോടെ ദുൽഖർ ബോളിവുഡിന്റെ താരമായത്. 

രൺവീർ സിങ്, രൺബീർ കപൂർ, അർജുൻ കപൂർ എന്നീ യുവതാരങ്ങളുമായി ദുർഖറിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. 

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. ഈയടുത്ത് ഐദിവാ എന്ന വെബ്സൈറ്റിൽ ദുൽഖറും മിഥിലാ പാർക്കറും ഒരുമിച്ചെത്തിയ വിഡിയോ വൈറലായിരുന്നു. വിഡിയോയിൽ ദക്ഷിണേന്ത്യയുടെ സൂപ്പർ സ്റ്റാർ എന്നാണ് മിഥില ദുൽഖറിനെ വിശേഷിപ്പിക്കുന്നത്. 

ഇർഫാൻ ഖാനും ചിത്രത്തിൽ പ്രധാനകഥാപാത്രമായെത്തുന്നു. ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് മൂന്നിന് പ്രേക്ഷകരിലേക്കെത്തും. 

MORE IN ENTERTAINMENT
SHOW MORE