വിവാഹം കഴിക്കാനാഗ്രഹിച്ചത് ജൂഹിയെ; തടസ്സം നിന്നത് അച്ഛൻ; പണ്ട് സൽമാൻ പറഞ്ഞത്

salman-juhi
SHARE

വിവാഹം കഴിക്കുന്നില്ലേ? ബോളിവുഡ് താരം സൽമാൻ ഖാൻ ഈ ചോദ്യം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോഴും ബാച്ചിലർ ജീവിതം ആസ്വദിച്ച് നടക്കുകയാണ് താരം. 

വിവാഹം കഴിക്കാൻ ഒരിക്കൽ ആലോചിച്ചിരുന്നു എന്ന് സൽമാൻ മുൻപ് പറഞ്ഞിട്ടുണ്ട്.  സൽമാൻറെ പഴയ ഒരഭിമുഖത്തിന്റെ വിഡിയോ ഇപ്പോൾ ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്. നടി ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നായിരുന്നു സല്‍മാന്റെ വെളിപ്പെടുത്തൽ. 

''ജൂഹി നല്ല പെൺകുട്ടിയായിരുന്നു. വിവാഹം കഴിക്കാനുള്ള താത്പര്യം ജൂഹിയുടെ അച്ഛനെ അറിയിച്ചു.എന്നാൽ 'നോ' എന്നായിരുന്നു ഉത്തരം.''

സൽമാനും ജൂഹിയും ഒരേയൊരു ചിത്രത്തിലേ ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. ആ ചിത്രം റിലീസ് ചെയ്തിട്ടുമില്ല. 2014ൽ സൽമാൻ ഖാനെക്കുറിച്ച് കരൺ ജോഹർ ഷോയിൽ ജൂഹി പറഞ്ഞതിങ്ങനെ; ''പല ചടങ്ങിലും ഞങ്ങൾ കണ്ടിട്ടുണ്ട്. പരിചയമില്ലാത്തയാളെപ്പോലെ സൽമാൻ എന്നെ നോക്കുമായിരുന്നു. അപ്പോൾ അദ്ദേഹമെന്താണ് ആലോചിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടേയില്ല.''

ഇത് പഴയ കഥയാണ്. ഉടനെയൊന്നും ഒരു വിവാഹത്തെപ്പറ്റി സൽമാൻ ചിന്തിക്കുന്നുപോലുമില്ല. 

MORE IN ENTERTAINMENT
SHOW MORE