കണ്ണുനനയിച്ച് വീണ്ടും പേരൻപ്; ഊഷ്മളം മമ്മൂട്ടിഭാവം:വിഡിയോ

peranpu-final
SHARE

മമ്മുട്ടി ചിത്രം പേരന്‍പിന്റെ രണ്ടാം ടീസര്‍ ഇറങ്ങി. ആദ്യ ടീസറില്‍ മമ്മൂട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ടീസര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ മകളെ പരിചയപ്പെടുത്തുന്നു. വ്യത്യസ്തഭാവതലത്തിലൂടെയാണ് ടീസർ കടന്നു പോകുന്നത്. മമ്മൂട്ടിയുടെ അഭിനയസൂക്ഷ്മത ഈ ടീസറിൽ തന്നെ വ്യക്തമാണ്. ആദ്യ ‍ടീസറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ശബ്ദം കൊണ്ടും ഭാവം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു മമ്മൂട്ടി.

ദേശീയ പുരസ്കാര ജേതാവായ റാം ആണ് സംവിധായകന്‍. ലോക ചലച്ചിത്രോല്‍സവങ്ങളില്‍ ഇന്ത്യന്‍ സിനിമയുടെ തലയെടുപ്പായി കയ്യടിപ്പിച്ചതിന് ശേഷമാണ് പേരന്‍പ് ഇന്ത്യയില്‍ റിലീസിനെത്തുന്നത്.യുവന്‍ ശങ്കര്‍ രാജയാണ് പാട്ടുകള്‍ ഒരുക്കിയത്.

MORE IN ENTERTAINMENT
SHOW MORE