വേണ്ടെന്ന് സിമ്പുവിനോട് പറഞ്ഞതാണ്, കേട്ടില്ല; വൈറൽ ചിത്രത്തെക്കുറിച്ച് വിജയ് സേതുപതി

vijay-sethupathy-simbu
SHARE

വിജയ് സേതുപതിക്ക് ഭക്ഷണം വായിൽ കൊടുക്കുന്ന സിമ്പുവിന്റെ ചിത്രം വൈറലായിരുന്നു. അതിന്റെ പിന്നിലെ കഥ പറഞ്ഞ് വിജയ്സേതുപതി.  മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനം ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളളതായിരുന്നു ചിത്രം. 

സിമ്പു എന്നെ നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു. ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും സിമ്പു നിർബന്ധപൂർവ്വം എനിക്ക് ഭക്ഷണം നൽകി. ഞാൻ പറയുന്നതൊന്നും കേൾക്കാനുളള മൂഡിൽ അല്ലായിരുന്നു സിമ്പു. ഭക്ഷണം നൽകുന്നതിന്റെ ഫോട്ടോ എടുക്കരുതെന്ന് സിമ്പുവിനോട് അഭ്യർത്ഥിച്ചു. പക്ഷേ സിമ്പു അത് കേൾക്കാതെ ഫോട്ടോയെടുത്തു. പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. സിമ്പുവിനൊപ്പവും വർക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു- വിജയ് സേതുപതി പറഞ്ഞു.

മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനത്തിൽ താരങ്ങളുടെ വൻനിര തന്നെയുണ്ട്. അരവിന്ദ് സ്വാമി, ജ്യോതിക, വിജയ് സേതുപതി, സിമ്പു, അരുൺ വിജയ്, ഐശ്വര്യ രാജേഷ്, അതിഥി റാവു എന്നീ താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കു പുറമേ പ്രകാശ് രാജ്, ത്യാഗരാജൻ, മൻസൂർ അലി ഖാൻ എന്നിവരും ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സന്തോഷ് ശിവനാണ് ക്യാമറ. കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ ‘കാട്രു വെളിയിടൈ’ എന്ന ചിത്രത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

MORE IN ENTERTAINMENT
SHOW MORE