308 കാമുകിമാര്‍ തന്നെ; വാര്‍ത്ത ശരിവച്ച് സഞ്ജയ് ദത്ത്: വിവാദങ്ങള്‍ക്കും മറുപടി

sanjay-dutt
SHARE

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച ചിത്രമായിരുന്നു രാജ്കുമാര്‍ ഹിരാനിയുടെ സഞ്ജു. ബോക്സോഫീസിൽ കോടികളുടെ കിലുക്കം അവകാശപ്പെടാനുളള മറ്റൊരു രാജ്കുമാർ ഹിരാനി ചിത്രം. ചിത്രത്തിന്റെ വിജയത്തോടോപ്പം തന്നെ വിവാദങ്ങളും കളം നിറയുകയാണ്.  2018 ല ഏറ്റവും വലിയ പണംവാരിപ്പടം സഞ്ജയ് ദത്തിനെ വെളള പൂശൂന്നുവെന്നാണ് ആരോപണം. 

എന്നാൽ സഞ്ജയ് ദത്തും സഹോദരി പ്രിയ ദത്തും വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി. 30– 40 കോടി രൂപ മുടക്കി എനിക്കു എന്നെ വെളള പൂശേണ്ട കാര്യമില്ല. എനിക്കു വേണ്ടി വേറേ ആരെങ്കിലും ഇത് ചെയ്യുമെന്നും ഞാൻ കരുതുന്നില്ല. ഇത് വളരെ വലിയ തുകയാണ്. ഞാൻ സത്യമാണ് പറഞ്ഞത്. ആ സത്യം ജനം അംഗീകരിച്ചുവെന്നതിന് തെളിവാണ് ചിത്രത്തിന്റെ കളക്ഷൻ. 40 കോടി മുടക്കിയ ചിത്രം 300 കോടിയിലേറേ കളക്ഷനുമായി മുന്നേറുകയാണ് സഞ്ജയ് ദത്ത് പറഞ്ഞു.

സുനിൽ ദത്തിന്റെ മകന് പ്രത്യേകതകൾ ഒന്നും തന്നെയില്ലായിരുന്നു. അയാൾ സാധാരണ കൗമാരക്കാരെ പോലെ തന്നെയായിരുന്നു. എല്ലാവരും തെറ്റുകൾ ചെയ്തു. അയാൾ കൂടുതൽ തെറ്റുകൾ ചെയ്തു. അയാൾ അതിന് ശിക്ഷയും അനുഭവിച്ചു. ചെയ്ത തെറ്റുകളെ കുറിച്ച് അയാൾക്ക് കുറ്റബോധം തോന്നിയതുമില്ല. 

sanjay-dutt

തിയേറ്ററിൽ വച്ചു എന്റെ വികാരങ്ങളെ തിരികെ കൊണ്ടു വരാൻ ഞാൻ ശ്രമിക്കുകയായിരുന്നു. തിരശീലയിൽ എന്റെ ജീവിതം തെളിഞ്ഞിട്ടും പലപ്പോഴും എനിക്കത് വിശ്വസിക്കാനായില്ല. സഞ്ജയ് ദത്ത് പറഞ്ഞു. 

ബാബക്ക് 308 കാമുകിമാരുണ്ടായിരുന്നെങ്കിൽ എനിക്ക് 10 പേർ മാത്രമാണ് ഉണ്ടായിരുന്നതെന്ന രൺബീറിന്റെ പ്രസ്താവനയെ കുറിച്ചു ചോദിച്ചപ്പോൾ പുഞ്ചിരിയായിരുന്നു മറുപടി. ഞാൻ ബെറ്റ് വയ്ക്കുന്നു, രൺബീറിന് പത്തിൽ കൂടുതൽ കാമുകിമാർ ഉണ്ടെന്ന് സഞ്ജയ് ദത്ത് പറയുന്നു. എന്റെ കാമുകിമാരുടെ എണ്ണം 308 തന്നെയാണെന്നാണ് ഓർമ; സഞ്ജയ് ദത്ത് പറഞ്ഞു. 

എങ്ങനെയാണ് സഞ്ജയ്ക്ക് ഇത്രയധികം കാമുകിമാരുണ്ടായതെന്ന്  രഹസ്യം  സംവിധായകൻ രാജ്കുമാർ ഹിരാനി വെളിപ്പെടുത്തിയിരുന്നു. ''ഒരു സ്ത്രീയോട് താത്പര്യം തോന്നിയാൽ സഞ്ജയ് അവരെ അമ്മയുടെ കുഴിമാടത്തിലെത്തിക്കും. എന്റെ അമ്മയെ കാണാൻ കൂട്ടിക്കൊണ്ടുവന്നതാണെന്ന് പറയും. ഇതോടെ സഞ്ജുവിനോട് അവർക്ക് വൈകാരികമായ ഒരടുപ്പം തോന്നും. ഇങ്ങനെയാണ് തുടക്കം. സത്യമെന്തെന്നാൽ ഇത് സഞ്ജുവിൻറെ അമ്മയുടെ കുഴിമാടമല്ല, കള്ളം പറഞ്ഞാണ് സഞ്ജയ് സ്ത്രീകളെ സമീപിക്കുന്നതും പിന്നീട് വശത്താക്കുന്നതും'', ഹിരാനി പറയുന്നു. 

Sanjay Dutt-film

''ചതിച്ചിട്ട് പോയ പെൺകുട്ടികളോട് സഞ്ജുവിന് പകയാണ്. ഒരു കുട്ടി സ‍ഞ്ജുവിനെ ഉപേക്ഷിച്ച് പോയി. ദേഷ്യം വന്ന സഞ്ജു, സുഹൃത്തിന്റെ പുതിയ കാറെടുത്ത് പെൺ‌കുട്ടിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിപ്പിച്ചു. പെൺകുട്ടിയുടെ കാമുകൻറെ കാറായിരുന്നു അത്'', ഹിരാനി പറ​​ഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഹിരാനിയുടെ വെളിപ്പെടുത്തൽ. 

ആര്‍എസ്എസിന്റെ മാസികയായ പാഞ്ചജന്യവും സഞ്ജയ് ദത്തിനെതിരെ വിമർശനവുമായി രംഗത്തു വന്നിരുന്നു. ചിത്രം മഹാതെമ്മാടിയും ക്രിമിനലുമായ ഒരാളെ നല്ലവനാക്കാനുള്ള ശ്രമമെന്നാണ് ആര്‍എസ്എസിന്റെ വാദം. ഇന്ത്യന്‍ സംവിധായകര്‍ അധോലോക തലവന്‍മാരായ ദാവൂദ് ഇബ്രാഹിമിനെയൊക്കെ കുറിച്ചാണ് ചിത്രമെടുക്കുന്നത്. എന്നാല്‍ ഹോളിവുഡ് ശ്രീനിവാസ രാമാനുജനെ പോലുള്ളവരെ മഹത്വവല്‍ക്കരിച്ചാണ് ചിത്രമെടുക്കുന്നത്. ദ മാന്‍ ഹൂ ന്യൂ ഇന്‍ഫിനിറ്റി എന്ന ചിത്രം ഇതിന് ഉദാഹരണമാണെന്നും പാഞ്ചജന്യയിലെ ലേഖനത്തില്‍ പറയുന്നു. എല്ലാ കൊള്ളരുതായ്മകളും ചെയ്തിട്ടുണ്ട് സഞ്ജയ് ദത്തെന്നും പാഞ്ചജന്യ ആരോപിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE