ആ ഹോട്ടൽ ഒാർമയുണ്ടോ? മുരുഗദോസിനോട് ശ്രീറെഡ്ഡി; കുലുങ്ങി തമിഴകം

sri-reddy3
SHARE

തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്ടിച്ച വെളിപ്പെടുത്തലുകൾ നടത്തിയ ശ്രീറെഡ്ഡി തമിഴ് സിനിമയെയും ഉന്നംവച്ച് ആരോപണങ്ങൾ തൊടുത്തു വിടാൻ തുടങ്ങി. തെലുങ്ക് സിനിമാ ലോകത്തെ ലൈംഗിക ചൂഷണങ്ങൾ തുറന്നു പറഞ്ഞാണ് ശ്രീ റെഡ്ഡി ശ്രദ്ധേയയായത്. ഇപ്പോഴിതാ തമിഴ് സംവിധായകൻ മുരുഗദോസിനെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി.

ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നുമാണ് ശ്രീ ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്‍റെ കയ്യിലുണ്ടെന്നാണ് ശ്രീ പറയുന്നത്.

തമിഴ് നടൻ ശ്രീകാന്തിനെതിരെയും ശ്രീ ആരോപണമുന്നയിക്കുന്നുണ്ട്. അ‍ഞ്ച് വർഷം മുമ്പ് ക്രിക്കറ്റ് ലീഗ് നടക്കുമ്പോൾ  ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കാര്യവും ശ്രീറെഡ്ഡി തന്റെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. ശ്രീകാന്ത് തന്റെ സിനിമയിൽ ഒരു വേഷം ഒാഫർ ചെയതിരുന്നെന്നും ശ്രീ ഫേസ്ബുക്കിലൂടെ പറഞ്ഞു. തമിഴ് ലീക്ക് എന്ന ഹാഷ്ടാഗിലൂടെയാണ് ശ്രീ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്. 

തെലുങ്കിലെ അലയൊലികൾ തീരുന്നതിനുമുമ്പാണ് തമിഴിലേക്കുള്ള ശ്രീയുടെ ചുവടുവയ്പ്പ്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ശ്രീ റെഡ്ഡി മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE