'നന്നായി പെരുമാറൂ'; കത്രീനയെ കൂക്കിവിളിച്ചും കളിയാക്കിയും സൽമാൻ ആരാധകർ; വിഡിയോ

katrina-salman
SHARE

ബോളിവുഡ് താരം കത്രീന കൈഫിനോട് അപമര്യാദയായി പെരുമാറി സൽമാൻ ഖാൻ ആരാധകർ. ദബാങ് റീലോഡഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യുഎസ്, കാനഡ പര്യടനത്തിന്റെ ഭാഗമായി കാനഡിയിലെത്തിയതാണ് കത്രീന.

വാൻകൂവറിലെ ലൈവ് പ്രകടനത്തിനുശേഷം കാറിലേക്ക് മടങ്ങുകയായിരുന്നു കത്രീന. പരിപാടി കഴിഞ്ഞ് കാറിലേക്ക് പോകുകയായിരുന്ന കത്രീനയെ ഒരു സ്ത്രീ കളിയാക്കുന്നതുകേൾക്കാം. 'ഞങ്ങൾക്ക് നിങ്ങളോടൊപ്പം ചിത്രങ്ങളെടുക്കേണ്ട' എന്ന് യുവതി ഉറക്കെ വിളിച്ചുപറയുന്നു. കത്രീന അടുത്തെത്തിയപ്പോൾ കൂക്കി വിളിക്കുകയും ചെയ്തു. 

ഇതിൽ അസ്വസ്ഥയായ കത്രീന തിരിഞ്ഞുനിന്ന് 'ഇങ്ങനെ പെരുമാറുന്നത് മോശമാണ്, വളരെയധികം ക്ഷീണിതയാണ് ഞാൻ' എന്നുപറഞ്ഞു. യുവതിയും വിട്ടുകൊടുത്തില്ല. നിങ്ങളാദ്യം നന്നായി പെരുമാറാൻ പഠിക്കൂ എന്നായി യുവതി. ഇരുവരും തമ്മിൽ ചെറിയ വാഗ്വാദമായതോടെ കത്രീനയുടെ ബോഡിഗാർഡ് ഇടപെട്ടു. 

അതിനിടയിൽ സെൽഫിയെടുക്കാൻ വന്ന ആരാധകർക്കൊപ്പം ചിരിച്ച് കത്രീന പോസ് ചെയ്തു. തിരിഞ്ഞുനടന്ന കത്രീനയെ വീണ്ടും യുവതി അധിക്ഷേപിച്ചുകൊണ്ടിരുന്നു. 'ഞങ്ങളിവിടെ വന്നത് സൽമാൻ ഖാനെ കാണാനാണ്, സൽമാനെ മാത്രം', അവർ ഇങ്ങനെ വിളിച്ചുപറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE