മുടി മുഴുവൻ മുറിച്ച് സൊനാലി; 'കാൻസർ' പോരാട്ടത്തില്‍ തനിച്ചല്ല; കയ്യടിച്ച് ആരാധകർ

sonali-bendre-hair
SHARE

കാൻസർ ആണെന്ന് ചിരിച്ചുകൊണ്ട് വെളിപ്പെടുത്തിയ ബോളിവുഡ് നടി സൊനാലി ബിന്ദ്രയെ അത്ഭുതത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. അപ്രതീക്ഷിതമായെത്തിയ വാർത്തയിൽ ആരാധകർ അൽപം വിഷമിച്ചെങ്കിലും സൊനാലി വീണ്ടും ചിരിക്കുകയാണ്. സൊനാലിയുടെ ചിരിക്ക് തിളക്കം കൂടിയിട്ടേയുള്ളൂ

കാൻസറിനെ പൊരുതി തോൽപ്പിക്കാന്‍ തന്നെയാണ് സൊനാലിയുടെ തീരുമാനം. നിലവിൽ ന്യൂയോർക്കിൽ ചികിത്സയിലാണ് സൊനാലി. ഇടക്കിടെ ഇൻസ്റ്റഗ്രാമിലൂടെ ചികിത്സയുടെ വിവരങ്ങളും  താരം പങ്കുവെക്കാറുണ്ട്. സൊനാലിയുടെ പുതിയ ലുക്കാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. ചികിത്സയുടെ ഭാഗമായി മുടി മുഴുവൻ മുറിച്ച് സ്റ്റൈലായി ചിരിച്ചുനിൽക്കുന്ന സൊനാലി. 

ഈ യുദ്ധത്തിൽ താൻ തനിച്ചല്ലെന്ന് സൊനാലി പറയുന്നു. '' എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബേൽ അലൻഡെ പറഞ്ഞിട്ടുണ്ട്, നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ശക്തി പുറത്തുവരാതെ നമ്മളെത്ര ശക്തരാണെന്ന് നാം അറിയില്ല. അതിജീവനത്തിനുള്ള കഴിവ് സന്തോഷകരമായ ഒന്നാണ്. പിന്തുണച്ചവർക്കും ഒപ്പം നിൽക്കുന്നവരും അകമഴിഞ്ഞ നന്ദി. കാൻസറിനോട് പൊരുതി ജയിച്ച നിങ്ങളിൽ പലരുടെയും കഥ എനിക്ക് നൽകിയ ഊർജം ചെറുതല്ല. '', സൊനാലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE