കറുപ്പണി​ഞ്ഞ് ആഘോഷത്തിനെത്തി; മേഗന്‍ മാര്‍ക്കിളിന് ട്രോള്‍പൂരം

meghan-black
SHARE

ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിളിന് ലോകം മുഴുവനും ആരാധകരുണ്ട്. മേഗന്റെ വസ്ത്രങ്ങളും ഫാഷൻ തിരഞ്ഞെടുപ്പുകളും ചർച്ചയാകാറുമുണ്ട്. എന്നാൽ ഇതാദ്യമായി മേഗന്റെ വസ്ത്രധാരണത്തെ ട്രോളി സോഷ്യൽ മീഡിയ. 

റോയൽ എയർ ഫോഴ്സിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിന് മേഗനെത്തിയത് കറുത്ത വസ്ത്രം ധരിച്ച്. ആഘോഷപരിപാടികളിൽ രാജകുടുംബാംഗങ്ങൾ കറുപ്പ് ധരിക്കാറില്ല. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ധരിക്കുന്ന കറുപ്പ്, ആഘോഷവേളയിലണിഞ്ഞ മേഗന് ഇത്തവണ ട്രോൾ പൂരമാണ്. 

meghan_1-x728

കറുപ്പ് വേഷത്തിൽ മേഗന് പ്രായക്കൂടുതൽ തോന്നുന്നുണ്ടെന്ന് ഒരു വിഭാഗം. രാജകീയപാരമ്പര്യം ലംഘിച്ചതിനായിരുന്നു മറ്റൊരു വിഭാഗത്തിന് രോഷം. 

ഹാരി രാജകുമാരനുമായുള്ള വിവാഹശേഷം വസ്ത്രങ്ങളുടെ കാര്യത്തിൽ മേഗൻ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട്. ആ മേഗന് ഇതെന്തുപറ്റി എന്നാണ് ആരാധകർ ചോദിക്കുന്നത്. 

ട്രോളിനിടയില്‍ മേഗനെ പിന്തുണച്ചും ചിലരെത്തുന്നുണ്ട്. കറുപ്പ് ഒരു ക്ലാസിക് നിറമാണ്. ആഘോഷപരിപാടികളിൽ കറുപ്പണിഞ്ഞാൽ എന്താണ് കുഴപ്പമെന്നാണ് ഇവർ ചോദിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE