'പുലിമുരുകനിൽ' അഭിനയിക്കില്ലെന്ന് പറഞ്ഞോ? തെറ്റായ മാധ്യമ പ്രവർത്തനമെന്ന് ഹൃത്വിക് റോഷൻ

hrithik-roshan-mohanlal
SHARE

മലയാളത്തിലെ എക്കാലത്തെയും വലിയ പണം വാരിപ്പടങ്ങൾ ഒന്നാമനാണ് വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച പുലിമുരുകൻ. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന പുലിമുരുകൻ ഹിന്ദി പറയുമെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. മോഹൻലാൽ അനശ്വരമാക്കിയ കഥാപാത്രത്തെ ആരാകും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലായിരുന്നു. സിനിമാ പ്രേമികൾ. പുലിമുരുകനായി ഹൃതിക് എത്തുമെന്നും മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. 

ബോളിവുഡിലെ അതികായൻ സഞ്ജയ് ലീല ബൻസാലി തന്നെ പുലിമുരുകൻ സംവിധാനം ചെയ്യുമെന്നും വാർത്തകൾ പ്രചരിച്ചു. ചിത്രത്തിൽ നായകനായി ഹൃതിക് തന്നെയെന്ന് ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകി. സഞ്ജയ് ലീല ബൻസാലി ഹൃത്വികിനെ ചിത്രത്തിനായി സമീപിച്ചുവെന്നും അദ്ദേഹം നോ പറഞ്ഞുമെന്നുമാണ് നിലവിലുളള വാർത്തകൾ. എന്നാൽ ഈ വാർത്തകളെയെല്ലാം തന്നെ തളളി രംഗത്തു വന്നിരിക്കുകയാണ് ഹൃത്വിക് റോഷൻ. തെറ്റായ മാധ്യമ പ്രവർത്തനം അല്ലെങ്കിൽ അബന്ധം പിണഞ്ഞു എന്ന തലക്കെട്ടോടെ ഹൃത്വിക് ട്വീറ്റ് ചെയ്തു.

ഇത്തരമൊരു ചിത്രം ആലോചനയില്ലെന്ന് സഞ്ജയ് ലീല ബൻസാലിയുടെ വക്താവ് പ്രതികരിച്ചിരുന്നു. 2016 ഒക്ടോബർ 7 ന് പ്രദർശനത്തിനെത്തിയ പുലിമുരുകൻ സമാനതകളില്ലാത്ത വിജയം നേടി. മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രമെന്ന ഖ്യാതിയും മലയാളത്തിലെ മികച്ച ആക്ഷൻചിത്രമെന്ന പെരുമയും നേടി. 

MORE IN ENTERTAINMENT
SHOW MORE