വന്നുകണ്ടതില്‍ സന്തോഷം; വേഗം മടങ്ങിവരൂ; മഞ്ജരി ദിലീപിനും കാവ്യക്കുമൊപ്പം

manjari-dileep
SHARE

കുറച്ച് ദിവസങ്ങളായി വാർത്തയിൽ നിറഞ്ഞു നില്‍ക്കുകയാണ് ദിലീപും താരസംഘടനയായ അമ്മയും. ദിലീപിനെ തിരിച്ചെടുത്തെന്ന കാരണത്താൽ അമ്മ സംഘടനയ്ക്കെതിരെ പല കോണുകളില്‍ നിന്നും നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഏറെ നാളുകൾക്കുശേഷം ദിലീപിനെയും കാവ്യയെയും കാണാൻ സാധിച്ചതിലുള്ള സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഗായിക മഞ്ജരി. ദിലീപും കാവ്യയും മഞ്ജരിയെ കാണാൻ മൂംബൈയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഗായിക. 

മൂവരും ചേര്‍ന്നുള്ള ചിത്രം മഞ്ജരിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'ദീർഘകാലത്തിന് ശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കാണാൻ സാധിച്ചതിൽ സന്തോഷം. നിങ്ങൾ രണ്ടുപേരും മുംബൈയിൽ എത്തി എന്നെ കണ്ടതിൽ വലിയ സന്തോഷമുണ്ട്. എത്രയും പെട്ടെന്ന് തീരിച്ചുവരണം'. ചിത്രത്തിനൊപ്പം മഞ്ജരി കുറിച്ചതിങ്ങനെ.

മഞ്ജരി പങ്കുവച്ച ചിത്രത്തിന് ഒരുവിഭാഗം ആരാധകരുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 'എല്ലാവരും സന്തോഷമായിരിക്കുന്നല്ലോ' എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ' ദിലീപേട്ടനും കാവ്യക്കും കട്ട സപ്പോർട്ട്'  എന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്. എന്തായാലും ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തെത്തുന്നത്.  

MORE IN ENTERTAINMENT
SHOW MORE