‘വാരിക്കുഴിയിലെ കൊലപാതകം’ ഒടുവില്‍ വെള്ളിത്തിരയിലേക്ക്: പേരിലൊളിപ്പിച്ചത്

vari-kola
SHARE

പേരിന്റെ പ്രത്യേകത കൊണ്ട് ഇതിനകം ശ്രദ്ധനേടിയ വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുെട മോഷന്‍ പോസ്റ്റര്‍ റിലീസ് െചയ്തു. സംവിധായകന്‍ രജീഷ് മിഥിലയുടെ രണ്ടാമത്തെ ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം.ഹിറ്റുകളുടെ സംവിധായകന്‍ ഗൗതംമേനോനാണ് പോസ്റ്റര്‍ റീലീസ് ചെയ്തത്. യുട്യൂബില്‍ ഇതിനകം പോസ്റ്റര്‍ ഹിറ്റായി കഴിഞ്ഞു. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, നെടുമുടി വേണു. ലാല്‍, ലെന എന്നിവരും വേഷമിടുന്നുണ്ട്. നമ്പര്‍ 20 മദ്രാസ് െമയില്‍ എന്ന സിനിമയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മണിയന്‍പ്പിള്ള മമ്മൂട്ടിയോട് പറയുന്ന കഥയുടെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. 

25 വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും മണിയന്‍പ്പിള്ള മമ്മൂട്ടിയോട് ആ കഥ പറഞ്ഞിട്ട്.നമ്പര്‍ 20 മദ്രാസ് മെയില്‍ കണ്ടവരാരും ആ കഥയുടെ പേരും മറക്കില്ല. വാരിക്കുഴിയിലെ കൊലപാതകം. അന്ന് മദ്യലഹരിയില്‍ മമ്മൂട്ടിയോട് പറഞ്ഞ കഥ എന്നെങ്കിലും സിനിമയാകുമെന്ന് മണിയന്‍പ്പിള്ള പോലും വിചാരിച്ചിട്ടുണ്ടാകില്ല.ആലപ്പുഴയില്‍ ചിത്രീകരണം പൂര്‍ത്തിയായ പുത്തന്‍ സിനിമയുടെ പേര് അതാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രത്തിന് മണിയന്‍പ്പിള്ള പറഞ്ഞ കഥയുമായി ബന്ധമുണ്ടോയെന്ന കാര്യമെല്ലാം സസ്പെന്‍സാണ്. കൊച്ചിയിലും ആലപ്പുഴയിലുമായി ചിത്രീകരണം നടന്നത്.സിനിമയെന്ന സ്വപ്നവുമായി നടക്കുന്ന മണിയന്‍പ്പിള്ള മനസ്സില്‍ സൂക്ഷിച്ച ആ കഥ അഭ്രപാളിയിലെത്തിക്കുന്നതും സിനിമാപ്രേമികളായ ഒരു സംഘമാണ്. യുവസംവിധായകന്‍ രജീഷ് മിഥിലയുടെ രണ്ടാമത്തെ സ്വതന്ത്ര സിനിമയാണിത്.കഥയും തിരക്കഥയും രെജിഷിന്റെ തന്നെയാണ്.,സിനിമയില്‍ കാലുറപ്പിച്ച് തുടങ്ങുന്ന അമിത് ചക്കാലക്കലാണ് പ്രധാനവേഷത്തിലെത്തുന്നത്.

പുതുമുഖങ്ങള്‍ക്കൊപ്പം വാരിക്കുഴിയിലെ സിനിമ അനശ്വരമാക്കാന്‍ തഴക്കംവന്ന മുഖങ്ങളും ഉണ്ടാകും.മലയാളത്തിലെ ഏറ്റവും ജനപ്രിയ നടന്മാരില്‍ ഒരാളും സിനിമയില്‍ അതിഥിവേഷത്തിലെത്തും. സംഗീതസംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനങ്ങള്‍ ആലപിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകന്‍ എംഎംകീരവാണി ഗായിക ശ്രേയാ ഘോഷാല്‍ റിയാലിറ്റി ഷോകളിലൂെട ശ്രേദ്ധേയനായ വൈഷണവ് എന്നിവരാണ്. പതുമുഖ ബാലതാരം മാളവികയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

കോഴിക്കോട്ടെ യുവ വ്യവസായികളായ ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.സിനിമയെ സ്നേഹിക്കുന്ന ഇരുവരുടെയും ആദ്യം സംരംഭമാണ് ഈ സിനിമ.കഥയിലെ പുതുമയും സംവിധായകന്റെ സമര്‍പ്പണ ബോധവുവാണ് പുതുമുഖ സംവിധായകന്റെ പരീക്ഷണത്തിന് മുതല്‍മുടക്കാന്‍ ഇരുവരും തയ്യാറായത്.

25 വര്‍ഷം മുമ്പ് പറഞ്ഞ കഥ സിനിമായകുമ്പോഴുണ്ടാകുന്ന സസ്പെന്‍സിനൊപ്പം വാരിക്കുഴിയിലെ കൊലപാതകം പെര്‍ഫെക്ട് സസ്പെന്‍സ് ത്രില്ലറായിരിക്കുെമന്നാണ് ടീമിന്റെ വിശ്വാസം.അഭ്രപാളിയില്‍ അത്ഭുതങ്ങള്‍ തീരത്ത അനശ്വര പ്രതിഭകള്‍ക്ക് മുന്നില്‍ സിനിമ സമര്‍പ്പിക്കുന്നതായി ഫെയ്സ്ബുക്കില്‍ കുറിച്ച നിര്‍മ്മാതാക്കള്‍ പ്രേക്ഷകരുടെ പിന്തുണയും പ്രാര്‍ഥനയും ആവശ്യപ്പെടുന്നു .

ബാഹുബലിയുടെ സംഗീത സംവിധായകന്‍ കീരവാണി 21വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ പാടുകയാണ്. 1997ല്‍ സ്നേഹ സാമ്രാജ്യം എന്ന സിനിമയില്‍ അദ്വൈതാമൃത.. എന്ന് തുടങ്ങുന്ന മനോഹര ഗാനം പാടിയ ശേഷം പിന്നെ കീരവാണി മലയാളത്തിലേക്ക് വന്നിട്ടില്ല. സ്നേഹസാമ്രാജ്യത്തില്‍ യേശുദാസും പാടിയിരുന്നു.ബാഹുബലിയിലെ സൂപ്പര്‍ഹിറ്റ് പാട്ടുകളിലൂടെ രാജ്യാന്തര പ്രശസ്തനായ കീരവാണി വീണ്ടും മലയാള സിനിമയില്‍ പാടുകയാണ്.വാരിക്കുഴിയിലെ കൊലപാതകമെന്ന രജീഷ് മിഥിലയുടെ പുതിയ ചിത്രത്തിലാണ് കീരവാണിയെത്തുന്നത്.മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ വൈഷ്ണവ് ഗിരീഷ് പാടുന്ന ആദ്യസിനിമ കൂടിയാണ് വാരിക്കുഴിയിലെ കൊലപാതകം. ശ്രേയാഘോഷാലും കൗശിക് മേനോനും ചിത്രത്തില്‍ പാടുന്നുണ്ട്.ടേക്ക് വണ്‍എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഷിബു ദേവദത്ത് സുജി കൊലോത്തൊടി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു.

MORE IN ENTERTAINMENT
SHOW MORE