മമ്മൂട്ടിയുടെ ആ 'മാസ്' വൈറൽ യാത്ര ദുല്‍ഖറിൻറെ പോർഷെയിൽ: വിഡിയോ

mammotty
SHARE

അമ്മയുടെ മീറ്റിങ്ങിൽ മാസ് ലുക്കിലെത്തിയ മമ്മൂട്ടിയും മമ്മൂട്ടി എത്തിയ വാഹനവും നവമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഒരു ഒന്നൊര ഡ്രൈവിങ്ങ് ആയിരുന്നു അതെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ മമ്മൂട്ടി എത്തിയ ആ പോർഷെ അച്ഛൻറേതല്ല, മകൻറേതാണ്. കഴിഞ്ഞ ജനുവരിയിൽ ദുൽഖർ സ്വന്തമാക്കിയതാണ് ടിഎൻ റജിസ്ട്രേഷനിലുള്ള 369 നമ്പർ പോർഷെ.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 3.9 സെക്കൻറുകള്‍ മാത്രമാണ് ഈ പോർഷെക്കു വേണ്ടത്. 3996 സിസി പെട്രോള്‍ എന്‍ജിനാണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറിൽ 306 കിലോമീറ്ററാണ് ഈ വാഹനത്തിൻറെ വേഗത. 

അച്ഛൻറെയും മകൻറെയും വാഹനപ്രേമം സിനമക്കകത്തും പുറത്തും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബെന്‍സിന്റെ സൂപ്പര്‍കാറായ എസ്എല്‍എസ് എഎംജി, മിനി കൂപ്പര്‍, ബിഎംഡബ്ല്യു എം3, പോളോ ജിടി തുടങ്ങിയ കാറുകളും മോഡിഫൈഡ് ട്രയംഫ് ബോണ്‍വില്ല, ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് തുടങ്ങിയ ബൈക്കുകളുമുണ്ട് ദുല്‍ഖറിൻറെ വാഹന ശേഖരത്തിലുണ്ട്. 

MORE IN ENTERTAINMENT
SHOW MORE