'അത് ഒരു വല്ലാത്ത രക്ഷപെടുത്തലായിപ്പോയി', ജയസൂര്യയെക്കുറിച്ച് ചാക്കോച്ചന്‍: വിഡിയോ

jayasurya
SHARE

ചില ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം മാത്രമല്ല കുഞ്ചാക്കോ ബോബനും ജയസൂര്യയും തമ്മിൽ. ഷൂട്ടിങ്ങിനിടയിലെ രസികൻ സന്ദര്‍ഭങ്ങൾ മുതൽ ജയസൂര്യയെ രക്ഷിച്ച കഥ വരെ പറയാനുണ്ട് കുഞ്ചാക്കോ ബോബന്. ആ കഥ ചാക്കോച്ചൻ തന്നെ പറയും:

''ദോസ്ത് എന്ന സിനിമയിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ദിലീപിന്‍റെ കയ്യിൽ നിന്നും അടി കൊള്ളുന്ന ജയൂര്യയെ എന്‍റെ കഥാപാത്രമാണ് വന്നു രക്ഷിക്കുന്നത്. അത് ഒരു വല്ലാത്ത രക്ഷപെടുത്തലായിപ്പോയി. '', ചാക്കോച്ചൻ പറഞ്ഞു നിർത്തിയപ്പോൾ മഴവിൽ മനോരമയിലെ നായികാ നായകൻ  വേദിയിൽ പൊട്ടിച്ചിരി. അതിനു ശേഷം സ്വപ്നക്കൂടിൽ അഭിനയിച്ചപ്പോഴാണ് തങ്ങൾ അടുത്ത സുഹൃത്തുക്കളായതെന്നും ഒരിവേളക്കു ശേഷം താൻ തിരിച്ചു വന്നപ്പോൾ ജയസൂര്യ എന്ന സുഹ‍ൃത്തിനേക്കാൾ ആ നടൻറെ വളർച്ച തനിക്ക് സന്തോഷവും അഭിമാനവും നൽകിയെന്നും കുഞ്ചാക്കോ പറഞ്ഞു. 

ഒന്നിച്ചുള്ള രസികൻ അനുഭവങ്ങൾ  പങ്കുവെച്ച് സംവൃതയും ഒപ്പം കൂടി. ജയസൂര്യയുടെ കൂടെയുള്ള ചിത്രീകരണ അനുഭവങ്ങൾ ഏറെ രസകരമാണെന്നും കൂടെ അഭിനയിക്കുന്നവരെ ഒരുപാട് പിന്തുണക്കുന്ന നടനാണ് ജയേട്ടനെന്നും സംവൃത.

കുഞ്ചാക്കോ ബോബനെക്കുറിച്ച് ജയസൂര്യക്ക് തിരിച്ചും പറയാനുണ്ടായിരുന്നു. ശരീര സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കുന്ന ആളാണ് ചാക്കോച്ചൻ. എല്ലാവർക്കും ഇത് മാതൃകയാണ്. എപ്പോ കണ്ടാലും നിനക്ക് 21 വയസ്സാണോ എന്ന് താൻ ചോദിക്കാറുണ്ടെന്നും ജയസൂര്യ. 

ലാൽജോസിനു പറയാനുള്ളത് ഇവരെ മെരുക്കാൻ പെടുന്ന പാടാണ്. ഒരു ഗ്യാപ്പ് കിട്ടിയാൽ സെറ്റ് മുഴുവൻ ഒച്ചപ്പാടായിരിക്കുമെന്ന് സംവിധായകന്‍. തങ്ങളെ ശകാരിക്കുന്ന ലാൽ ജോസിനെ അനുകരിച്ചും ജയസൂര്യ ചിരി പടര്‍ത്തി. 

MORE IN ENTERTAINMENT
SHOW MORE