പൂർണനഗ്നനായി ജയസൂര്യ; ഞാൻ മേരിക്കുട്ടിയുടെ പുതിയ പോസ്റ്റർ ചർച്ചയാകുന്നു

marykkutti
SHARE

നടൻ ജയസൂര്യയുടെ കരിയറലെ ഏറ്റവും മികച്ച ചിത്രമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമ. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകാൻ ജയസൂര്യക്ക് കഴിയാറുണ്ട്. ട്രാൻസ്ജെൻഡറിന്റെ ജീവിതം ഒട്ടും തന്നെ അതിശയോക്തി കലർത്താതെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ പ്രിയതാരത്തിനായി. ആണിന്റെയും പെണ്ണിന്റെയും ലോകമല്ല കഴിവിന്റെ ലോകമാണിതെന്ന് അറിയിച്ചാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ചിത്രത്തിന്റ ഏറ്റവും പുതിയ പോസ്റ്റർ ആണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. പൂർണനഗ്നനായാണ് ജയസൂര്യയെ പോസ്റ്ററിൽ കാണാൻ സാധിക്കുക. ചിത്രത്തിലെ വളരെയധികം വൈകാരികമായൊരു രംഗത്തിന്റെ ഭാഗമാണ് പോസ്റ്ററിലുള്ളത്. ജയസൂര്യ തന്നെയാണ് പുതിയ പോസ്റ്റർ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ചിത്രം വന്‍വിജയമാക്കിയ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് താരം ഇത് ഷെയർ ചെയ്തത്. മേരിക്കുട്ടിയായി വെള്ളിത്തിരയിൽ ജീവിക്കുകയായിരുന്നു താരം. മികച്ച അഭിപ്രായമാണ് പല കോണുകളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE