മാസ് ലുക്കിൽ ഫഹദ്, മാസ് റീ എൻട്രിയിൽ നസ്രിയ, നടി മാത്രമല്ല ഇനി നിർമാതാവും

nazriya-and-fahad
SHARE

ഇടവേളക്കു ശേഷം നസ്രിയ തിരിച്ചെത്തുന്ന കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിൻറ റിലീസ് കാത്തിരിക്കുകയാണ്  ആരാധകർ. നടിയായി മാത്രമല്ല, നിർമാതാവ് കൂടിയായി തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് താരം. 

അമ‍ൽ നീരദിൻറെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനാകുന്ന വരത്തനിൽ സഹനിർമാതാവാണ് നസ്രിയ. നസ്രിയ നസീം പ്രൊഡക്ഷൻസിൻറെ ബാനറിലാണ് താരം നിർമ്മാതാവിൻറെ വേഷമണിയുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടി തൻറെ ഒദ്യോഗിക ഫേസ്ബുക്ക് പേ‍ജിലൂടെ കഴി‍ഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിൻറെ ബാനറില്‍ സംവിധായകനും നസ്രിയയോടൊപ്പം നിർമാണത്തിൽ പങ്കാളിയാണ്. വരത്തൻ ഓണം റിലീസാകുമെന്നാണ് റിപ്പോർട്ടുകൾ. ദുബായ്, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ രണ്ട് മേക്ക് ഓവറുകളിലാണ് ഫഹദ് എത്തുന്നത്.  ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

32456688_1380644728702775_301285307205025792_n

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിൽ ഫഹദും നസ്രിയയും ഒരുമിച്ചാണ് സഹനിർമാതാക്കളുടെ കുപ്പായമണിയുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് ബാനറിൽ ഇരുവരുമെത്തുമ്പോള്‍ വർക്കിങ്ങ് ക്ലാസ് ഹീറോയുടെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും സഹനിർമ്മാതാക്കളായി ഒപ്പം ചേരുന്നു. 

ശ്യാം പുഷ്കരൻറേതാണ് കുമ്പളങ്ങി നൈറ്റ്സിൻറെ തിരക്കഥ. ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ നെഗറ്റീവ് റോളാണ് ഫഹദിന്. ചിത്രത്തിൻറെ ഷൂട്ടിങ്ങ് ആഗ്സറ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

MORE IN ENTERTAINMENT
SHOW MORE