പൊലീസ് വേഷത്തിൽ സീരിയൽനടിയുടെ ലൈവ്; യഥാർഥ പൊലീസിന്റെ വക അറസ്റ്റ്

nilani
SHARE

തൂത്തുക്കുടി പ്രശ്നത്തിൽ പൊലീസ് വേഷത്തിലെത്തി സമരത്തിന് ആഹ്വാനം ചെയ്ത സീരിയൽ നടി നീളാനിയെ അറസ്റ്റ് ചെയ്തു. മെയ്മാസമായിരുന്നു നടിയുടെ പൊലീസ് യൂണിഫോമിലുള്ള ലൈവ്. സീരിയലില്‍ അസി.കമ്മിഷണറായാണ് നടി അഭിനയിക്കുന്നത്. സീരിയില്‍ അഭിനയിക്കുന്ന അതേ വേഷത്തിലാണ് നടി ലൈവില്‍ എത്തിയത്. പലരും ഇത് യഥാർഥ പൊലീസിന്റെ ലൈവാണെന്ന് കരുതി. ആളുകളെ തെറ്റിധരിപ്പിക്കുന്ന തരം വിഡിയോ ഇറക്കിയതിനാണ് അറസ്റ്റ് ചെയ്തത്. 

ജനങ്ങള്‍ ഒത്തുകൂടണമെന്നും സമരം ശക്തമാക്കണമെന്നുമായിരുന്നു നടി വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് വന്ന പരാതിയില്‍പൊലീസ് കേസെടുക്കുകയും സെക്ഷന്‍ 419, 153, 500 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 

MORE IN ENTERTAINMENT
SHOW MORE