കജോൾ ഗൗരവത്തിൽ സ്റ്റൈലായി നടന്നു, പക്ഷെ ചെരുപ്പ് ചതിച്ച് താഴെ വീണു; വിഡിയോ

kajol-fell-down
SHARE

മുംബൈയിൽ ഒരു മാളിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് ബോളിവുഡ് താരം കജോൾ. സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ തലയുയർത്തി ഗൗരവത്തോടെയായിരുന്നു താരത്തിന്റെ വരവ്. എന്നാൽ പെട്ടന്നാണ് ചെരുപ്പ് ചതിച്ചത്. ചെരുപ്പ് തെന്നി കജോൾ താഴെവീണു. അംഗരക്ഷകർ പെട്ടന്ന് പിടിച്ചതുകൊണ്ട് പരുക്കകളില്ലാതെ രക്ഷപെട്ടു. 

 മാളിലുണ്ടായിരുന്ന ആരോ വീഴുന്നതിന്റെ ദൃശ്യം സോഷ്യല്‍മീഡിയില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തരംഗമാകുകയും ചെയ്തു. ഇതുപോലെ വീഴുന്നത് കജോളിന് പുതിയ കാര്യമല്ല. വീഴ്ചകൾ  പലതവണയുണ്ടായിട്ടുണ്ട്. ദില്‍വാലേയുടെ പ്രമോഷന്‍ പരിപാടിക്കിടെ സമാനമായ രീതിയില്‍ തെന്നിയെങ്കിലും വീഴാതെ രക്ഷപ്പെട്ടു.

MORE IN ENTERTAINMENT
SHOW MORE