രൺവീറിൻറെ 'ഫ്രീക്കൻ' കുട്ടിക്കാല ഫോട്ടോക്ക് ദീപികയുടെ കമൻറ്

ranvir-deepika
SHARE

രൺവീർ സിങ്ങ് കട്ട ഫ്രീക്കാണെന്നതിൽ തർക്കമുണ്ടാകില്ല ആരാധകർക്ക്. എന്നാല്‍ കുട്ടിക്കാലം മുതലേ താരം അങ്ങനെ തന്നെയായിരുന്നുവെന്ന് അറിയുമ്പോഴാണ് കൂടുതല്‍ കൗതുകം. "Avant Garde Since 1985" എന്ന അടിക്കുറിപ്പോടെ രൺവീർ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരുന്നു. ഗേൾഫ്രണ്ട് ദീപിക പദുക്കോണും കമൻറ് ചെയ്തിട്ടുണ്ട്. 

deepika

കമൻറ് ബോക്സിൽ അധികമൊന്നും പറയാൻ നിന്നില്ല. നോ..... എന്നെഴുതി കണ്ണു പൊത്തിനിൽക്കുന്ന മൂന്ന് ഇമോജികളുമിട്ട് പറയാനുള്ളതൊക്കെ അതിലൊതുക്കി. ''നിർഭാഗ്യവശാൽ... അതെ'' എന്ന് രൺവീറിൻറെ മറുപടി. ഞായറാഴ്ചയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

Avant Garde Since 1985

A post shared by Ranveer Singh (@ranveersingh) on

ദീപികയെയും രൺവീറിനെയും കുറിച്ചുള്ള വാർത്തകളുമായി ഗോസിപ്പ് കോളങ്ങൾ നിറയാറുണ്ട്. ഇരുവരുടെയും വിവാഹം നവംബർ 10 ന് നടക്കുമെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവന്ന വാർത്തകൾ. 

MORE IN ENTERTAINMENT
SHOW MORE