‘ശശി ഗാനം’ തരംഗമാകുന്നു; അജുവിനൊപ്പം ചുവടുവച്ച് റിമിയും; വിഡിയോ

ennalum-sarath
SHARE

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നുവേണ്ട ഒരുകാലത്ത് മലയാളത്തിന്റെ ബിഗ് സ്ക്രീനില്‍ ഇതിെനല്ലാം ഒടുവില്‍ എഴുതിചേര്‍ത്ത പേര് ബാലചന്ദ്രമേനോന്‍. ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക കുപ്പായത്തിലൂടെ വലിയ തിരിച്ചുവരവിനൊരുങ്ങുകയാണ് അദ്ദേഹം. എന്നാലും ശരത്ത് എന്നുപേരിട്ടിരുന്ന ചിത്രത്തിലെ ശശി ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അജു വര്‍ഗീസും റിമി ടോമിയുമാണ് ഗാനരംഗത്തിലുള്ളത്.  

‘നീയാണേ ‍ഞാനാണേ എല്ലാരും ശശിയാണേ’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.   ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിനു ഹരിനാരായണൻ വരികളെഴുതിയിരിക്കുന്നു. നിരഞ്‍ജ് സുരേഷും റിമി ടോമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

അജു വർഗീസിനൊപ്പം റിമി ടോമി ചിത്രത്തിൽ ഗാനരംഗത്തിൽ പാടി അഭിനയിച്ചിരിക്കുന്നു. ആർ.ഹരികുമാർ നിർമിക്കുന്ന ചിത്രത്തിൽ നവാഗതരായ ചാർലി ജോയ്, നിധി അരുൺ, നിത്യ നരേഷ് എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. ബാലചന്ദ്ര മേനോൻ, ജോയ് മാത്യു, മേജർ രവി, ലാൽ ജോസ്, എ.കെ സാജൻ ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE