അന്ന് അദ്ദേഹത്തിന് സ്റ്റൂള്‍ വേണ്ടിവന്നു; ‘പൊക്ക’വര്‍ത്തമാനം പറഞ്ഞ് കനിഹ

kaniha
SHARE

പഴശിരാജ, ഭാഗ്യദേവത, ക്രിസ്ത്യൻബ്രദേഴ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ നടിയാണ് കനിഹ. മമ്മൂട്ടി, ജയറാം, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം കനിഹ അഭിനയിച്ചു. പൊക്കമുള്ള നായികമാരുടെ നിരയിലാണ് കനിഹയുടെ സ്ഥാനം. മലയാളത്തിൽ തന്റെ നായകന്മാർക്കെല്ലാം പൊക്കം ഉണ്ടായിരുന്നുവെന്നും എന്നാൽ തമിഴിൽ പൊക്കം പ്രശ്നമായെന്നും കനിഹ പറയുന്നു. ചേരനോടൊപ്പം അഭിനയിച്ച ഓട്ടോഗ്രാഫിൽ തനിക്കൊപ്പം അഭിനയിച്ച രംഗത്തിൽ ചേരന് സ്റ്റൂൾ ഉപയോഗിക്കേണ്ടി വന്നുവെന്ന് കനിഹ പറയുന്നു.

കനിഹയുടെ വാക്കുകള്‍:

എന്റെ ഉയരം 5.8 ആണ്. അതില്‍ രണ്ട് ഇഞ്ച് ഹീല്‍സും ഉണ്ട്. മലയാളത്തില്‍ എന്നോടൊപ്പം അഭിനയിച്ച എല്ലാവര്‍ക്കും ഉയരം ഉണ്ട്. തമിഴിലാണ് ഉയരത്തിന്റെ പ്രശ്‌നം വന്നത്. ഓട്ടോഗ്രാഫ് സിനിമയില്‍ ചേരന്‍ സാര്‍ സ്റ്റൂള്‍ വെച്ചായിരുന്നു എന്നോടൊപ്പം അഭിനയിച്ചത്. 

നടന്‍ അജിത്ത്, മാധവന്‍ എന്നിവര്‍ ഒരേ ഉയരത്തിലുള്ളവരായിരുന്നു. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. അവരെ ഉയരം കൂട്ടികാണിക്കാന്‍ സിനിമയില്‍ ക്യാമറ അഡ്ജറ്റ് ചെയ്ത് കാണിച്ചു. ഇപ്പോള്‍ സിനിമയില്‍ ഉയരത്തിന്റെ കാര്യം പ്രശ്‌നമായി വരുന്നില്ല– കനിഹ പറഞ്ഞു

autograph
MORE IN ENTERTAINMENT
SHOW MORE