‘അബ്രഹാമും സന്തതികളും’ വിജയത്തിരക്കില്‍, നിറചിരിയുമായി മമ്മൂട്ടി, വിഡിയോ

mammootty-film
SHARE

പെരുന്നാളും മഴയും ലോകകപ്പും  ആഘോഷിച്ച് തിയറ്ററില്‍ കോടികളും കിലുക്കി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം അബ്രഹാമിന്റ സന്തതികള്‍. സിനിമയുടെ വിജയം അണിയറപ്രവര്‍ത്തര്‍ക്കൊപ്പം ആഘോഷിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. സിനിമയുടെ പേര് എഴുതിയ പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ചാണ് മമ്മൂട്ടിയും സിനിമയുടെ അണിയറപ്രവർത്തകരും വിജയം പങ്കുവച്ചത്. മമ്മൂട്ടിക്കൊപ്പം സംവിധായകൻ ഷാജി പാടൂർ, നിർമാതാവ് ജോബി ജോർജ്, ആൻസൺ പോൾ, കനിഹ, തിരക്കഥാകൃത്ത് ഹനീഫ് അദേനി, ഛായാഗ്രാഹകൻ ആൽബി, സിദ്ദിഖ് എന്നിവർ ഉണ്ടായിരുന്നു.

മമ്മൂട്ടിയിലെ താരത്തിനെയും നടനെയും ഒരുപോലെ ഉപയോഗപ്പെടുത്തിയ സിനിമ എന്നാണ് ചിത്രത്തെ കുറിച്ചുള്ള പൊതുഅഭിപ്രായം. മലയാളത്തില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിേലക്കും മികച്ച പണം വാരി ചിത്രങ്ങളുടെ നിരയിലേക്കും അബ്രഹാമിന്റെ സന്തതികള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.  ഹനീഫ് അദേനിയുടെ തിരക്കഥയും ഷാജി പാടൂരിന്റെ സംവിധാനമികവും സിനിമയെ ഒരു മമ്മൂട്ടി ചിത്രം എന്നതിലുപരിയായി  വേറിട്ട് നിര്‍ത്തുന്നു. അബ്രഹാമിന്റെ സന്തതികൾ അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ മികച്ച ക്രൈം ത്രില്ലറുകളിലൊന്നാണാണ്.  

mammootty-film-1

ഇടക്കാലത്തിന് ശേഷമാണ് മലയാളം ബോക്സോഫീസില്‍ വീണ്ടും കോടികളുടെ കിലുക്കം ഉയരുന്നത്. പെരുന്നാള്‍ ദിനത്തില്‍ മുപ്പതിലധികം സെന്‍ററുകളില്‍ അധിക ഷോകള്‍ ഏര്‍പ്പെടുത്തിയതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ആള്‍ത്തിരക്ക് കാരണം ആലപ്പുഴ കൈരളി തീയറ്ററില്‍ അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രത്യേക ഷോയും സംഘടിപ്പിച്ചിരുന്നു. ഏതായായലും കുടുംബങ്ങളെയടക്കം തീയറ്ററിലെത്തിക്കുന്ന ത്രില്ലര്‍ ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികള്‍ എന്ന് ഈ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നു.  

MORE IN ENTERTAINMENT
SHOW MORE