കഥ കേട്ടില്ല; പ്രതിഫലത്തെ കുറിച്ച് സംസാരിച്ചില്ല; അജിത്ത് ചിത്രത്തിൽ നയൻസ് കരാർ ഒപ്പിട്ടു: ഞെട്ടലിൽ സിനിമാലോകം

ajith-kumar
SHARE

സൂപ്പർ താരങ്ങൾ അരങ്ങു വാഴുന്ന ലോകമാണ് തമിഴ് സിനിമാലോകം. നായകനെ ചുറ്റിപ്പറ്റിയാണ് അവിടെ ഭൂരിഭാഗം സിനിമകളും പിറക്കുന്നത് തന്നെ. ഇതൊന്നും ബാധകമല്ലാത്ത മൂവ്മെന്റ് തമിഴ് സിനിമയിൽ ഉണ്ടെങ്കിലും പണ്ടേ മുതൽ നായക താരത്തിന്റെ ചിറകിൽ തന്നെയാണ് തമിഴ് സിനിമ. രജനികാന്ത്, കമൽഹാസൻ, വിജയ് സൂര്യ മുതൽ വിജയ് സേതുപതി മുതലുളള താരങ്ങളോട് പട വെട്ടി സൂപ്പർതാര സിംഹാസനം പിടിച്ചെടുത്ത നായികയാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാർ തമിഴകത്തിന് ഒന്നേയുളളു നയൻസ് മാത്രം. നോക്കിലും വാക്കിലും പ്രവൃത്തിയിലും സിനിമാലോകത്തെ ഞെട്ടിക്കുന്നതിൽ നയൻസ് മുൻപിലാണു താന ും.

കഥ കേൾക്കാതെ പ്രതിഫലം ചർച്ച ചെയ്യാതെ നയൻതാര ഒരു ചിത്രത്തിൽ ഒപ്പു വയ്ക്കുക. ലേഡി സൂപ്പർ സ്റ്റാറിന്റെ പ്രവൃത്തിയിൽ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം. ജൂനിയർ താരങ്ങൾ വരെ തിരക്കഥ മുഴുവൻ കേൾക്കാതെ സിനിമ കമ്മിറ്റ് ചെയ്യാത്ത ഈ കാലത്ത് ബുദ്ധിമോശമായോ നയൻസ് എന്ന് ചോദിക്കുന്നവരോട് നയൻതാരയ്ക്ക് ഉത്തരമുണ്ട് താനും. തമിഴ് മാഗസിനായ ആനന്ദ് വികടനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 

നായകൻ അജിത്ത് ആണ്. ചിത്രം വിശ്വാസം. നായിക പ്രാധാന്യമുളള ചിത്രങ്ങൾ നയൻസിനെ തേടി വരുമ്പോൾ സൂപ്പർതാര ചിത്രത്തിന് നയൻസ് സമ്മതം മൂളുമോ എന്ന് ആശങ്കയോടെ നയൻസിനെ സമീപിച്ച അണിയറ പ്രവർത്തകരെ പോലെ ഞെട്ടിക്കുന്നതായിരുന്നു നയൻസിന്റെ തീരുമാനം. അജിത്ത് നായകൻ ആണെന്ന് അറിഞ്ഞതോടെ കൂടുതൽ ഒന്നും ചോദിച്ചില്ല.  വിശദീകരിക്കാൻ മുതിർന്നവരെ വിലക്കുകയും ചെയ്തു. തന്റെ ഡേറ്റുകളിൽ ഏത് അഡ്ജസ്റ്റ്മെന്റിനും തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.  അജിത്തിനോടുളള വിശ്വാസവും ബഹുമാനവും ആണ് ഇതിനെന്നും പിന്നിലെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. നയൻ താരയും അജിത്തും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ശിവയുടെ സംവിധാനത്തിൽ  ഒരുങ്ങുന്ന വിശ്വാസം. രണ്ടു ഗെറ്റപ്പിലാണ് അജിത് ചിത്രത്തിൽ എത്തുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE