അന്നെനിക്ക് അതിന് ധൈര്യം വന്നില്ല; ആദ്യമായി വിമാനം പറത്തിയ അനുഭവം പറഞ്ഞ് മമ്മൂട്ടി

mammootty-dubai
SHARE

കാറുകളോടും ഇലക്ട്രോണിക് ഗ്യാഡ്ജെറ്റുകളോടുമുള്ള മമ്മൂട്ടിയുടെ പ്രണയം നാട്ടിൽ പാട്ടാണ്. പ്രത്യേകിച്ച് താരത്തിന്റെ റാഷ് ആൻഡ് സേഫ് ഡ്രൈവിംഗിനോടാണ് പുതുതലമുറയ്ക്ക് ഏറ്റവും പ്രിയം.

ഡ്രൈവിംഗിലെ സകല അഭ്യാസങ്ങളും പയറ്റിത്തെളിഞ്ഞിട്ടുള്ള മമ്മൂക്കയോട് വിമാനം പറത്തിയിട്ടുണ്ടോ എന്ന് പലരും തമാശയായി ചോദിക്കാറുണ്ട്. സഞ്ചാര പ്രിയനായ മമ്മൂക്കയുടെ രസകരമായ മറുപടി അതേയെന്നു തന്നെയാണ്.

കൗതുകവും തമാശയും നിറഞ്ഞ ചോദ്യത്തിന് താരം മറുപടി പറഞ്ഞത് വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ്. വിമാനം പറത്താന്‍ നന്നായി അറിയില്ലെങ്കിലും ഒരിക്കല്‍ അത് ചെയ്ത് നോക്കിയിട്ടുണ്ടെന്ന് പറഞ്ഞു തുടങ്ങുകയാണ് മെഗാതാരം.

"റാസല്‍ഖൈമയില്‍ ദുബായ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. കൊതുമ്പുവള്ളം പോലെ ഒരു ടു സീറ്റര്‍ വിമാനം. എനിക്കൊപ്പം കയറിയ പൈലറ്റ് നല്ല ട്രെയ്‍നറുമാണ്. കക്ഷിക്ക് ഞാന്‍ വിമാനം പറത്തണമെന്ന് നിര്‍ബന്ധം. കുറേ നിര്‍ബന്ധിച്ചപ്പോള്‍ ആത്മവിശ്വാസം തോന്നി. ജോയ്‍സ്റ്റിക് പോലുള്ള വടി പിടിച്ച് മുന്നോട്ടും പിന്നോട്ടും നീക്കിയാല്‍ മതി. പറഞ്ഞതുപോലെ ചെയ്തപ്പോള്‍ വിമാനം മുന്നോട്ടുനീങ്ങി, പൊങ്ങി. അതോടെ സംഗതി കൈവിട്ടെന്ന് തോന്നി. ലാന്‍ഡ് ചെയ്യാന്‍ താഴ്ന്ന് പറന്നപ്പോള്‍ ഇലക്ട്രിക് ലൈനുകള്‍ കാണാം. അതോടെ പേടി കൂടി. ഒടുവില്‍ എങ്ങനെയോ ഭൂമിയില്‍ തിരിച്ചെത്തി.."

‘ദുബായ് സിനിമയുടെ ഇന്‍ട്രൊഡക്ഷന്‍ സീൻ ഞാൻ വിമാനം പറത്തുന്ന തരത്തിൽ ചിത്രീകരിച്ചാലോ എന്നു പോലും സംവിധായകൻ ജോഷി ആലോചിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ക്കൂടി വിമാനം പറത്താനുള്ള മനക്കട്ടി എനിക്കുണ്ടായിരുന്നില്ല. അതിനാല്‍ ആ പ്ലാന്‍ ഉപേക്ഷിച്ചു.’ മെഗാസ്റ്റാറിന്റെ രസകരമായ മറുപടി.

എന്തായാലും അധികമാർക്കും അറിയാത്ത മമ്മൂട്ടിയുടെ വിമാനം പറത്തൽ അനുഭവം എന്തായാലും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. 

അഭിമുഖത്തിന്റെ പൂർണരൂപം വനിതയിൽ വായിക്കാം

MORE IN ENTERTAINMENT
SHOW MORE