മമ്മൂട്ടി-ദിലീപ് ചിത്രം; വാര്‍ത്ത വന്ന വഴി തേടിയ ആരാധകര്‍ അറിഞ്ഞത്

dileep-mammooty
SHARE

ദിലീപ് മമ്മൂട്ടിയെ നായകനാക്കി സിനിമചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുപൂര്‍ണമായും നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍. ഇത്തരത്തിലൊരു വാര്‍ത്തയില്ലെന്നും പൂര്‍ണമായും വ്യാജവാര്‍ത്തയാണെന്നും ദിലീപ് ഒാണ്‍ലൈന്‍ അറിയിച്ചു. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കൻ ആണ് ദിലീപിന്റെ പുതിയ ചിത്രം. ദുബായിലാകും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

ദിലീപ് ഓൺലൈനിന്റെ കുറിപ്പ് ഇങ്ങനെ –‘ഒരു ഓൺലൈൻ മാധ്യമം ദിലീപേട്ടനെ സംവിധായകനാക്കിയതറിഞ്ഞു, സന്തോഷം. ദിലീപ്‌ വാർത്തകൾ ഇല്ലാതെ മുന്നോട്ട്‌ പോകാൻ കഴിയാത്തതുകൊണ്ടാണെന്നാ ആദ്യം തോന്നിയത്‌, പക്ഷേ പിന്നീടാണറിഞ്ഞത്‌ ഒരു നിർമാതാവിന്റെ സൈക്കളോജിക്കൽ നീക്കമാണ്് ഇതെന്ന്. ഞങ്ങള്‍ ദിലീപേട്ടനുമായും, ഉദയേട്ടനുമായ്‌ ബന്ധപ്പെട്ടിരുന്നു. അവരാരും അങ്ങിനെയൊന്നും ചിന്തിച്ചീട്ടുപോലുമില്ലത്രെ. എല്ലാ ദിലീപ്‌ ഫാൻസ്‌ അംഗങ്ങളും ഇതൊരറിയിപ്പായ്‌ എടുക്കുക,വ്യാജവാർത്തകളിൽ വഞ്ചിതരാവാതിരിക്കുക. കുറഞ്ഞ പക്ഷം വാർത്ത വരുന്നതെവിടെയാണെന്നെങ്കിലും നോക്കുക’.

MORE IN ENTERTAINMENT
SHOW MORE