ഇരുപത്തഞ്ചുകാരനുമായി പ്രണയത്തിലോ? വിമർശകരുടെ വായടപ്പിച്ച് പ്രിയങ്ക ചോപ്ര

nick-jonas-priyanka-chopra
SHARE

ബോളിവുഡിലെ ഹോട്ട് ക്വീൻ ആണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ ശക്തമായ സാന്നിധ്യമാകുന്നതിനൊപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും സജീവ സാന്നിധ്യമാണ് പ്രിയങ്ക. അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് ഏറെ നാളായി ഉയർന്നു കേൾക്കുന്നതാണ്. ഇരുവരെയും ഒന്നിച്ച് പല പൊതുപരിപാടികളും കണ്ടതോടെ പപ്പരാസികളുടെ ഉറക്കം പോയി. മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക ഇരുപത്തഞ്ച് വയസ് മാത്രം പ്രായമുളള നിക് ജോനാസിനെ പ്രണയിക്കുന്നതിനുളള ശരികേടുകൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രിയങ്ക ചോപ്രയ്ക്ക് നേരെ സമൂഹമാധ്യമങ്ങളിൽ ശകാരവർഷമുണ്ടായി. എന്നാൽ ഈ ശകാരവും അധിക്ഷേപവും തന്നെ തെല്ലും ബാധിച്ചിട്ടില്ലെന്ന് പറയാതെ പറയുകയായിരുന്നു പ്രിയങ്ക.

priyanka-chopra-nick-jonas

അറ്റ്‌ലാന്റിക് സിറ്റിയില്‍ നിക്കിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നിക് ജോനാസുമൊത്ത പങ്കെടുത്തു കൊണ്ടാണ് പ്രിയങ്ക വിമർശകർക്ക് മറുപടി നൽകിയത്. നിക്കിന്റെ കൈ കോർത്ത് പിടിച്ചുളള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ തരംഗമായി കഴിഞ്ഞു. വിമാനത്താവളത്തിൽ പരസ്പരം കൈകോർത്ത് പിടിച്ചുളള ഇരുവരുടെ ചിത്രങ്ങൾ ആരാധകരാണ് കാമറയിൽ പകർത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. പ്രശസ്ത അവതാരകൻ ജിമ്മി കമ്മൽ അഭിമുഖത്തിൽ നിക് ജോനാസിനെ കുറിച്ച് സംസാരിച്ചപ്പോൾ ചിരി മാത്രമായിരുന്നു മറുപടി. 

MORE IN ENTERTAINMENT
SHOW MORE