ചിലര്‍ മാന്യത കൈവിടുന്നു; സൂക്ഷിക്കണം: ആരാധകരോട് മമ്മൂട്ടി

mammootty-socialmedia
SHARE

ആരാധകര്‍ക്ക് സ്നേഹപൂര്‍വ്വം ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി നടന്‍ മമ്മൂട്ടി. വികാരപ്രകടനത്തിനിടെ ചിലര്‍ക്കൊക്കെ സമചിത്തതയും മാന്യതയും കൈവിട്ടു പോകുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അത് സൂക്ഷിക്കുന്നത് നല്ലതാണെന്നും വനിതയ്ക്ക് നല്‍കിയ വിശദമായ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.  ഫാന്‍ഫൈറ്റും ബഹളവുമൊക്കെ അഭിനയം തുടങ്ങിയ കാലം മുതല്‍ ഉണ്ട്. അവരുടേത് വികാരപ്രകടനം മാത്രമാണ്– അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളും ഫാന്‍ ഫൈറ്റുകളും കാണാറുണ്ടോയെന്ന ചോദ്യത്തിനാണ് മമ്മൂട്ടിയുടെ മറുപടി. സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുമെങ്കിലും അതില്‍ ഒരുപാട് ആക്ടീവല്ലെന്നും മമ്മൂട്ടി പറയുന്നു. 

മലയാളത്തിന്റെ മഹാനടനപ്പുറം എക്കാലത്തും മലയാളികളുടെ ഫാഷൻ ഐക്കൺ കൂടിയായ മമ്മൂട്ടിയെ ഒന്നുകൂടി വെളിച്ചത്ത് നിര്‍ത്തുന്നതാണ് വനിതയുടെ പുതയ ലക്കം. ജൂൺ രണ്ടാം ലക്കം ’വനിത’യുടെ കവറിലും അകത്തും മമ്മൂട്ടിക്കൊപ്പം സുന്ദരികളായ നാലു യുവതാരങ്ങളും എത്തുന്നു. നടിമാരായ അനു സിത്താര, അദിതി രവി, ദുർഗ്ഗ, മാളവിക എന്നിവരാണ് താരത്തിനൊപ്പം ’വനിത’യുടെ പുറങ്ങളില്‍ തിളങ്ങുന്നത്. അർഷിയ നൈനയുടെ കോസ്റ്റ്യൂമിലാണ് മമ്മൂട്ടി. ചിത്രങ്ങൾ എടുത്തത് ശ്യാം ബാബുവും.

MORE IN ENTERTAINMENT
SHOW MORE