ജാക്വിലിനെ കെട്ടിപ്പിടിക്കില്ലെന്ന് കുട്ടി; തള്ളിവിട്ട് സൽമാൻ; വിഡിയോ വിമർശനനടുവില്‍

salman-jaqeiline
SHARE

‌ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെയും നടി ജാക്വിലിൻ ഫെർണാണ്ടസിനെയും വിമർശിച്ച് സൈബർ ലോകം. ഡാൻസ് ദീവാനെ എന്ന റിയാലിറ്റി ഷോയുടെ ഒരു വിഡിയോ ക്ലിപ്പ് ജാക്വിലിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ  പങ്കുവെച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയുടെ കടന്നാക്രമണം. ഏഴു വയസ്സുകാരനായ മത്സരാര്‍ത്ഥിയോട് തന്നെ കെട്ടിപ്പിടിക്കുമോ എന്ന് ജാക്വിലിൻ ചോദിക്കുന്നു. എന്നാൽ കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ലെന്നാണ് കുട്ടി പറഞ്ഞത്. ജാക്വിലിന്റെ ആവശ്യം നിഷേധിച്ച കുട്ടിയെ സൽമാൻ നിർബന്ധപൂർവം ജാക്വിലിന്റെ നീട്ടിനിൽക്കുന്ന കൈകളിലേക്ക് തള്ളി വിടുന്നു. 

അതു കൊണ്ടു തീരുന്നില്ല. ഒന്നുകൂടി മുറുകെ കെട്ടിപ്പിടിക്കാൻ വീണ്ടും കുട്ടിയെ സൽമാൻ നിർബന്ധിതനാക്കുന്നു. 'കുട്ടികൾക്ക് സാധാരണ എന്നെ വളരെ ഇഷ്ടമാണ്, പക്ഷേ ഇവൻ അതിൽ നിന്ന് വ്യത്യസ്തനാണ്..അവസാനമെങ്കിലും അവൻ എന്നെ കെട്ടിപ്പിടിച്ചല്ലോ' എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് ജാക്വിലിൻ കുറിച്ചത്. 

എന്നാൽ ഈ വിഡിയോ കണ്ടവർക്ക് ആർക്കും അത്ര രസിച്ചിട്ടില്ല. മാത്രമല്ല കുട്ടിയുടെ തീരുമാനത്തെ മാനിക്കാത്ത സൽമാനെയും ജാക്വിലിനെയും നിശിതമായി വിമർശിക്കുന്നുമുണ്ട്. ചെറിയ കുട്ടിയാണെങ്കിൽ പോലും അവൻ വേണ്ട എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ വേണ്ട എന്ന് തന്നെയാണ്  അർത്ഥം എന്നാണ് ഒരാൾ പ്രതികരിച്ചത്.

MORE IN ENTERTAINMENT
SHOW MORE